
വയനാട് അമ്പുകുത്തി മലയില്‍ തീപിടിത്തം; ആളപായമില്ല
സ്വന്തം ലേഖകൻ
ബത്തേരി: വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടിത്തം. എടക്കല്‍ ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂലചിറയുടെ മുകള്‍വശത്തും തീ പടര്‍ന്നു. ബത്തേരിയില്‍ നിന്ന് അഗ്‌നിശമനസേനയെത്തി നിയന്ത്രണവിധേയമാക്കി.
കഴിഞ്ഞദിവസം, വയനാട് വന്യജീവി സങ്കേതത്തിവയനാട്ല്‍ തീപിടിത്തമുണ്ടായിരുന്നു. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0