
ബേലൂര്‍ മഗ്ന വീണ്ടും ജനവാസ മേഖലയ്‌ക്ക് സമീപം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം; മയക്കുവെടി വിദഗ്ദ്ധൻ ഡോ. അരുണ്‍ സക്കറിയയും ദൗത്യസംഘത്തിനൊപ്പം; മന്ത്രിമാർ അടുത്ത ദിവസം വയനാട് സന്ദർശിക്കുമെന്ന് എ കെ ശശീന്ദ്രൻ
മാനനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഗ്ന ഇരുമ്പുപാലം കോളനിക്കടുത്തെത്തി.
രാത്രിയില്‍ കാട്ടിക്കുളം – തിരുനെല്ലി റോഡ് മുറിച്ചുകടന്നാണ് കാട്ടാന ഇരുമ്പുപാലം കോളനിക്കടുത്തെത്തിയത്. മയക്കുവെടി വിദഗ്ദ്ധൻ ഡോ. അരുണ്‍ സക്കറിയ ഉള്‍പ്പെട്ട ദൗത്യസംഘം വനത്തിനുള്ളില്‍ കടന്നു.
ഇന്നലെയാണു അരുണ്‍ സക്കറിയ ദൗത്യ സംഘത്തിനൊപ്പം ചേർന്നത്. മന്ത്രിമാർ അടുത്ത ദിവസം തന്നെ വയനാട് സന്ദർശിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂ, തദ്ദേശമന്ത്രിമാർ സംഘത്തിലുണ്ടാകുമെന്നും ശശീന്ദ്രൻ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും പോളിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
Third Eye News Live
0