ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്; ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലര്‍ച്ചെ തന്നെ കാടുകയറി; സിഗ്നല്‍ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള ആർആർടി – വെറ്റിനറി സംഘാംഗങ്ങള്‍ വനത്തിലേക്ക് കടക്കും
മാനന്തവാടി: വയനാട്ടിലെ ജനവാസ മേഖലയില്‍ ഭീതി പടർത്തുന്ന ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്.
മണ്ണുണ്ടി പ്രദേശത്തെ വന മേഖലയില്‍ തുടരുന്ന ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലർച്ചെ തന്നെ കാടുകയറി. ആനയുടെ ശരീരത്തിലുള്ള റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള ആർആർടി – വെറ്റിനറി സംഘാംഗങ്ങള്‍ വനത്തിലേക്ക് കടക്കും.
സ്ഥലവും സന്ദർഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ തമ്പടിച്ചിട്ടുള്ള ആന, കുങ്കികളെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്തമായതിനാല്‍, എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിൻ്റെ നീക്കങ്ങള്‍.
പൊന്തക്കാടുകള്‍ക്കിടയില്‍ മറയുന്നതാണ് മോഴയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും ഭാഗ്യം മോഴയ്ക്ക് ഒപ്പമായിരുന്നു.
ആളെക്കൊല്ലി കാട്ടാനയുടെ മയക്കുവെടി ദൗത്യം പുരോഗമിക്കുന്നതിനാല്‍, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ഇന്നും ജില്ലാ കളക്ടർ അവധി നല്‍കി. മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല , കുറുവ, കാടംകൊല്ലി , പയ്യമ്ബള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group