
വയനാട് : മെന്റോയും ബൊക്കെയും ഒഴിവാക്കി സ്നേഹോപഹാരങ്ങള്‍ പുസ്തകങ്ങളായി നല്‍കാൻ അഭ്യർത്ഥിച്ച് വയനാട് ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ.
സന്ദർശകരില്‍ നിന്നും
ജില്ലയിലെ പൊതു പരിപാടികളില്‍ നിന്നും ധാരാളം മൊമെന്റോ, ബൊക്കെ, പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ പൂക്കള്‍ തുടങ്ങിയവ സ്നേഹോപഹാരങ്ങളായി തനിക്ക് ലഭിക്കാറുണ്ടെന്നും എന്നാല്‍ അതിന് പകരമായി ഒരു നല്ല പുസ്തകം സമ്മാനമായി നല്‍കാൻ നിങ്ങള്‍ തയ്യാറാകുമോ എന്നും വയനാട് ജില്ലാ കളക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ബൊക്കെ ഒഫ് ബുക്ക്സ് എന്ന പദ്ധതിയിലൂടെ, സാമൂഹ്യ പഠന മുറികളിലെ ഗ്രന്ഥശാലകളിലേക്ക് സംഭാവന ചെയ്‌താല്‍, അത് ഗോത്രവിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വലിയൊരു കരുത്തായിരിക്കുമെന്നും കളക്ടർ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group