വയനാടിനെ ആശങ്കയിലാക്കി കൊറോണ : ജില്ലയിൽ രണ്ട് പൊലീസുകാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡി.വൈ.എസ്.പി ഉൾപ്പെടെ 24 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ
വയനാട് : ജില്ലയെ ഭീതിലാഴ്ത്തി കൊറോണ വൈറസ് ബാധ. വയമനാട്ടിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലാ പൊലീസ് മേധാവി ഉൾപ്പടെ 24 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാർക്കും രോഗബാധയുണ്ടായത് വയനാട്ടിൽ വെച്ച് തന്നെയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരിൽ ഒരാൾ കണ്ണൂർ സ്വദേശിയും മറ്റൊരാൾ മലപ്പുറം സ്വദേശിയുമാണ്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയത്.
പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മാനന്തവാടി സ്റ്റേഷനിൽ പുതിയ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ഉൾപ്പെടെയുള്ള 24 പൊലീസുകാരോടാണ് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകിയിട്ടുള്ളത്.
പൊലീസ് സ്റ്റേഷൻ പൂർണമായി അണുവിമുക്തമാക്കും. പി.പി.ഇ കിറ്റ് ധരിച്ച പൊലീസുകാരായിരിക്കും സ്റ്റേഷനിലുണ്ടാവുക. പരാതിയുമായി ആരും സ്റ്റേഷനിലേക്ക് വരരുതെന്നും ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ അറിയിച്ചു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥരുമായി ഇടപഴകിയ ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും ഇവർ നിരീക്ഷണത്തിൽ പോയില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും.
വയനാട്ടിൽ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ച രണ്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജില്ലയിൽ നിലവിൽ രോഗ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പത്ത് ആയി.