
വയനാട് മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് നടത്തിയ ധനശേഖരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ ചോദ്യം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് രംഗത്ത്. കോണ്‍ഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്കാണെന്നും ദുരന്തത്തെ മറയാക്കി പണപ്പിരിവ് പരമ്പരയായി നടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രത്യേക ആപ്പുകളും വിവിധ സംവിധാനങ്ങളും ഒരുക്കി നടത്തിയ പിരിവ് വെറും അഞ്ച് കോടിയാണെന്നാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇനിയും പിരിവ് തുടരുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നതെന്നും പറഞ്ഞു. പത്ത് ദിവസത്തിനകം വീടുപണി തുടങ്ങുമെന്ന പ്രഖ്യാപനം ഉണ്ടായിരിക്കെ, ഇതിനായി ഉപയോഗിക്കുന്ന പണം ഏതാണ് എന്നതില്‍ വ്യക്തത വേണമെന്നും അദ്ദേഹം ചോദിച്ചു. ഒരു വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പോലും ഡിവൈഎഫ്ഐ പോലുള്ള യുവജനസംഘടനയുടെ സംഘടനാശേഷി കാണിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ത്തി.
അതേസമയം, ദുരന്തബാധിതര്‍ക്കായി ശേഖരിച്ച തുകയുടെ കണക്ക് കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചതെന്നും, താനും പ്രതിപക്ഷനേതാവ് വി. ഡി. സതീശനും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് ഈ തുക എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


