ഈസ്റ്റർ അവധി;താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം; താമരശ്ശേരി ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കും

Spread the love

കോഴിക്കോട്: ഈസ്റ്റർ അവധിയുടെ ഭാഗമായി താമരശ്ശേരി ചുരത്തിലൂടെ കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കാനുളള സാധ്യത മുൻനിർത്തി ചുരം റോഡിൽ ട്രാഫിക് നിയന്ത്രണങ്ങൾക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് കോഴിക്കോട് റൂറൽ എസ്പി ടി.ഫറാഷ്.

video
play-sharp-fill

അവധിയും മറ്റും ഉളളതിനാൽ ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടായാൽ അടിയന്തരമായി ഇടപെടുന്നതിന് കൂടുതൽ മൊബൈൽ സ്ക്വാഡുകളെയും രംഗത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചുരം റോഡിൽ തിരക്കേറിയ സമയത്ത് ഭാരവാഹനങ്ങൾ കടന്നുപോകുന്നത് നിയന്ത്രിക്കും. ഈസ്റ്റർ അവധിയോട് അനുബന്ധിച്ച് കൂടുതൽ വിനോദസഞ്ചാരികളും മറ്റും ചുരത്തിലൂടെ കൂടുതൽ യാത്ര ചെയ്യാനുള്ള സാഹചര്യത്തിലാണ് ട്രാഫിക് മുന്നൊരുക്കങ്ങളുമായി പൊലീസ് മുന്നോട്ടുപോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാരാന്ത്യങ്ങളിലും അവധിക്കാലത്തും ചുരത്തിലെ പ്രത്യേക സാഹചര്യങ്ങൾ മനസിലാക്കാതെ ഗതാഗത നിയന്ത്രണങ്ങൾ തെറ്റിച്ച് വരിമാറി കയറുന്നവരുടെ വാഹനങ്ങളാണ് ഗതാഗതക്കുരുക്കുകൾക്ക് ഇടയാക്കുന്നത്

യാത്രക്കാർ ചുരത്തിൽ കൃത്യമായി ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശമുണ്ട്. വാരാന്ത്യത്തിൽ വയനാട്ടിൽ നിന്ന് കോഴിക്കോട്ടെ ആശുപത്രികൾ,

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നവർ ഗതാഗതക്കുരുക്ക് ഉണ്ടാകാനുളള സാധ്യത വിലയിരുത്തി മുൻകൂട്ടി തന്നെ യാത്ര പുറപ്പെടണമെന്നും മുൻകരുതലെന്ന നിലയിൽ വെള്ളവും ഭക്ഷണവും കരുതണമെന്ന് ചുരം സംരക്ഷണ സമിതി അംഗങ്ങളും പറഞ്ഞു