സഹപ്രവർത്തകർക്ക് സ്നേഹത്തണൽ: ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകർക്ക് കേരള പോലീസ് അസോസിയേഷൻ നിർമിച്ച് നൽകുന്ന 3 സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ ജൂലൈ 14ന്

Spread the love

വയനാട് : വയനാട് ജില്ലയിലെ ചൂരൽമല ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് അസോസിയേഷൻ അതിൻ്റെ സംഘടന അംഗങ്ങളിൽ നിന്നും മാത്രം സമാഹരിച്ച തുക ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച 3 വീടുകളുടെ താക്കോൽദാനം ജൂലൈ 14ന് നടത്തപ്പെടുകയാണ്. ഈ ദിവസത്തെ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം അത്യന്തം സന്തോഷത്തോടെയും അഭിമാനത്തോടെയും കാണുന്നു.

ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട മൂന്ന് സഹപ്രവർത്തകർക്ക്, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്ത സാധ്യതകൾ തീരെ കുറഞ്ഞ 28 സെൻറ് സ്ഥലം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വാങ്ങി ദുരന്തത്തിനിരയായ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും സൗജന്യമായി നൽകിയ സ്ഥലത്താണ് പോലീസ് സംഘടന ഭവന നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

വിജിലൻസ് ഡയറക്ടറും , കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിൻ്റെ പ്രസിഡന്റുമായ ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് , നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനം നിർവഹിക്കും. പോലീസ് ഹെഡ് ക്വാർട്ടർ എ.ഡി.ജി.പി എസ് ശ്രീജിത്ത് ഐ.പി.എസ് മുഖ്യ അതിഥിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group