video
play-sharp-fill
ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് പുള്ളിമാന്‍ ചാടി; ചില്ല് പൊട്ടി യാത്രക്കാര്‍ക്ക് പരിക്കേറ്റു; മാന്‍ ചത്തു

ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് പുള്ളിമാന്‍ ചാടി; ചില്ല് പൊട്ടി യാത്രക്കാര്‍ക്ക് പരിക്കേറ്റു; മാന്‍ ചത്തു

സ്വന്തം ലേഖിക

കല്‍പ്പറ്റ: വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിന് മുകളിലേക്ക് പുള്ളിമാന്‍ ചാടി അപകടം.

കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്‍ സംഭവ സ്ഥലത്തുതന്നെ ചത്തു. മൈസൂര്‍ ഭാഗത്ത് നിന്നുവന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
കോഴിക്കോട് – മൈസൂര്‍ ദേശീയപാതയില്‍ മുത്തങ്ങ ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റിന് തൊട്ടടുത്ത് തകരപ്പാടിക്കും പൊന്‍കുഴി ക്ഷേത്രത്തിനും വെച്ചായിരുന്നു അപകടം നടന്നത്.

മാന്‍ ചാടിയതിനെ തുടര്‍ന്ന് ചില്ലും റൂഫ് ടോപ്പിന്റെ ഒരു ഭാഗവും തകര്‍ന്നു. ഈ ഭാഗത്ത് വന്യ മൃഗങ്ങള്‍ റോഡ് മുറിച്ച്‌ കടക്കുന്നത് പതിവാണ്.

വനത്തിനോട് ചേര്‍ന്ന് കടന്നുപോകുന്ന പാതയില്‍ അമിതവേഗതയിലാണോ വാഹനം എത്തിയതെന്നും പരിശോധിക്കും.