video
play-sharp-fill

Saturday, May 24, 2025
HomeMainവയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിന് സമീപത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി; തൂങ്ങിമരിച്ച നിലയിലായിരുന്നു...

വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിന് സമീപത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി; തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം; മരണകാരണം വ്യക്തമല്ല

Spread the love

സ്വന്തം ലേഖകൻ

വയനാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്. 13 വയസായിരുന്നു. വീടിന് സമീപത്തെ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

പാടിയേരി കോളനിയിലെ ചിത്ര – കുമാർ ദമ്പതികളുടെ മകനായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പാലക്കാട് മഞ്ഞപ്രയിൽ ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തിയശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. . മഞ്ഞപ്ര സ്വദേശിയായ പ്രമോദാണ് ഭാര്യ കാർത്തികയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. തുടർന്ന് ഇയാൾ സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

വടക്കാഞ്ചേരി മഞ്ഞപ്ര ബസ്‌സ്റ്റോപ്പിന് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭാര്യ കുതറി മാറിയതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments