ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം; ഗുരുതര പരിക്കേറ്റ വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Spread the love

വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വയനാട് ജില്ലയിലെ പാമ്പ്ര ഓർക്കടവ് സ്വദേശി പുനത്തിൽ പ്രേമകുമാരിക്കാണ് പരിക്കേറ്റത്.

video
play-sharp-fill

ഇന്ന് വൈകിട്ട് 4.15ഓടെയാണ്  സംഭവം. പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ്   പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക്  വരുമ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്.

പ്രേമകുമാരിക്ക് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group