വി ഡി സതീശൻ, സണ്ണി ജോസഫ് , കെ സുധാകരൻ എന്നിവര്‍ക്കെതിരെ പരാതി നല്‍കി വയനാട്ടിലെ ദുരന്തബാധിതര്‍; വീട് വാഗ്‌ദാനം നല്‍കി പണം പിരിച്ച്‌ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് മേപ്പാടി പൊലീസില്‍ പരാതി നല്‍കിയത്

Spread the love

വയനാട്: ഭവന പദ്ധതിക്കായി കോണ്‍ഗ്രസ് നടത്തിയ പണ പിരിവിനെതിരെ ദുരന്തബാധിതരുടെ പരാതി.

video
play-sharp-fill

വീട് വാഗ്‌ദാനം നല്‍കി പൊതു ജനങ്ങളില്‍ നിന്ന് പണം പിരിച്ച്‌ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് മേപ്പാടി പൊലീസില്‍ പരാതി നല്‍കിയത്.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് , കെ സുധാകരൻ എന്നിവർക്കെതിരെ പരാതി നല്‍കിയത്. വീട് വാഗ്ദാനം നല്‍കി ആപ്പ് വഴി പണം പിരിച്ചെങ്കിലും വഞ്ചിച്ചുവെന്ന് ദുരന്തബാധിതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വയനാട് വീട് നിർമ്മാണം കോണ്‍ഗ്രസ് ഒരു വീടിന് മാത്രമാണ് പെർമിഷൻ വാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തബാധിതരെ പറ്റിക്കുകയാണ് കോണ്‍ഗ്രസ് നയത്തെ മുഖ്യമന്ത്രി ശക്തമായി തന്നെ വിമർശിക്കുന്നുണ്ട്.

യഥാർത്ഥ പുനരധിവാസ പദ്ധതിയല്ല ഇതെന്നും ദുരന്തബാധിതരെ വീണ്ടും കോണ്‍ഗ്രസ് വഞ്ചിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വിഷമം ഉള്ള കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദേഷ്യം വരുമെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍. 5.38 കോടി രൂപയോളം പിരിച്ചെടുത്തതില്‍ സുതാര്യതയില്ലെന്നും, ഈ ഫണ്ട് ആപ്പ് നിർമ്മാണത്തിനും ഭൂമി വാങ്ങുന്നതിനും ഉപയോഗിച്ചതായും ആരോപണങ്ങളുണ്ട്.