
തിരുവനന്തപുരം: വരുമാനം വർധിപ്പിക്കാൻ പുതിയ തന്ത്രവുമായി കെ എസ് ആർ ടി സി.വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാൻ പദ്ധതിയുമായി വീണ്ടും സർക്കാർ. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള കെഎസ്ആർടിസി ബസ് ടെർമിനലിലാണ് തുറക്കുന്നത്. അടുത്ത മാസം ഈ ഔട്ട്ലെറ്റ് തുറക്കും.
ശേഷം അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ ബെവ്കോ ഓട്ട്ലെറ്റ് തുടങ്ങും. നേരത്തെ ആൻ്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ വിവാദത്തെ തുടർന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. കെഎസ്ആർടിസിക്ക് വരുമാന വർധനവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സർക്കാരിൻ്റെ വാദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകളിലെ കോംപ്ലക്സുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ അനുവദിക്കുമെന്നു മുൻ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു . അവിടെ കടമുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ജീവനക്കാർ ഇത് ദുരുപയോഗം ചെയ്താൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പക്ഷെ വിവാദത്തെ തുടർന്ന് പദ്ധതി നിലച്ചു പോയി.