വയനാട്ടിൽ കഞ്ചാവ് കൈവശം വച്ച പ്രതിക്ക് രണ്ടു വര്‍ഷം തടവും പിഴയും വിധിച്ചു കോടതി; കല്‍പറ്റ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Spread the love

 

സ്വന്തം ലേഖിക

 

വയനാട്: വയനാട്ടില്‍ 1.387 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചെന്ന കുറ്റത്തിന് പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച്‌ കോടതി.

 

മൈലമ്പാടി അപ്പാട് പാറക്കല്‍ മനോജ് (52) നെയാണ് എന്‍ ഡി പി എസ് സ്‌പെഷ്യല്‍ കോടതിയായ കല്‍പറ്റ അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. നാര്‍കോട്ടിക് സ്‌പെഷ്യല്‍ ജഡ്ജി എസ് കെ. അനില്‍ കുമാറാണ് വിധി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നര കിലോഗ്രാമോളം കഞ്ചാവുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയില്‍ നിന്നാണ് പ്രതിയെ മീനങ്ങാടി പൊലീസ് പിടികൂടുന്നത്. അന്നത്തെ സബ് ഇന്‍സ്‌പെക്ടറായിരുന്ന എ യു ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.