വയനാട്ടിൽ പഞ്ചായത്ത് തോണി മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു; രക്ഷപ്പെട്ടത് കുട്ടി ഉൾപ്പെടെ 5 പേർ

Spread the love

കല്പറ്റ : വയനാട്ടിൽ പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറും മുണ്ടക്കുറ്റി സ്വദേശിയുമായ മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. ബാങ്ക്ക്കുന്ന്- തേർത്തുക്കുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.

അപകടം ഉണ്ടാകുമ്പോൾ തോണിയിൽ ഒരു കുട്ടിയുള്‍പ്പടെ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ രക്ഷപ്പെടുത്തി മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group