ലോക്ക് ഡൗണിൽ വ്യാജവാറ്റിനെതിരെ റെഡ് അലർട്ടുമായി കട്ടപ്പന എക്സൈസ്: വാറ്റു കേന്ദ്രത്തിൽ നിന്നും പിടികൂടിയത് 1000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും
സ്വന്തം ലേഖകൻ
കട്ടപ്പന : കല്യാണതണ്ട് മലഞ്ചെരുവിൽ അഞ്ചുരുളി കുടിക്ക് മുകൾവശം പാറയിടുക്കിൽ വിദഗ്ധമായി നിർമ്മിച്ച വാറ്റു കേന്ദ്രമാണ് കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ കെ.ബി ബിനുവും സംഘവും ചേർന്ന് കണ്ടെത്തി കേസെടുത്തത്.
പ്ലാസ്റ്റിക് പടുത ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക കുളത്തിൽ നിന്ന് 800 ലിറ്റർ കോടയും കന്നാസിൽ സൂക്ഷിച്ച 200 ലിറ്റർ കോടയും പിടികൂടി.അടുപ്പിൽ ചാരായം വാറ്റുന്നതിനായി കലങ്ങളും ഇല്ലിച്ചട്ടിയും ഉൾപ്പെടെ തയ്യാർ ചെയ്ത നിലയിലായിരുന്നു.
സമീപവാസിയായ പ്രതിയെപ്പറ്റി സൂചന ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്കുത്തായതും എത്തിപ്പെടാൻ ദുർഘടവുമായ പ്രദേശത്തായിരുന്നു വാറ്റുകേന്ദ്രം നിർമ്മിച്ചത്.
ലോക്ക് ഡൗൺ ആരംഭിച്ചതിനുശേഷം കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഓഫിസ് മാത്രം 3000 ലിറ്ററോളം കോടയാണ് പിടികൂടി കേസ്സെടുത്തത്.
മുൻകാലങ്ങളിൽ വ്യാജവാറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരെ കട്ടപ്പന എക്സൈസ് റെയ്ഞ്ചിലെ ഷാഡോ സംഘം നിരീക്ഷിച്ച് വിവരം ശേഖരിച്ചതിൽ നിന്നാണ് വാറ്റുകേന്ദ്രത്തെപ്പറ്റി സൂചന ലഭിച്ചത്.
എക്സൈസ് ഇൻസ്പെക്ടർ കെ.ബി ബിനു, പ്രിവന്റീവ് ഓഫീസർ പി.ബി.രാജേന്ദ്രൻ, വി.പി സാബുലാൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജിമോൻ രാജപ്പൻ, ജസ്റ്റിൻ പി. ജോസഫ്, സിറിൾ ജോസഫ്,എസ് ശ്രീകുമാർ, എക്സൈസ് ഡ്രൈവർ ഷിജോ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് കേസ് കണ്ടെത്തിയത്.