video
play-sharp-fill

വാട്സാപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; മുഖസാദൃശ്യമുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ചു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്

വാട്സാപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചു; മുഖസാദൃശ്യമുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ചു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ്

Spread the love

ആലപ്പുഴ: തന്റെ മുഖസാദൃശ്യമുള്ള വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മീനു.

വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്സാപ്പില്‍നിന്നാണ് വീഡിയോ വന്നതെന്നും, വിദേശത്തുള്ള വ്യക്തിയുടെ ഭാര്യയാണ് തന്റെ സുഹൃത്തുക്കള്‍ക്ക് വീഡിയോ അയച്ചുനല്‍കിയതെന്നുമാണ് മീനുവിന്റെ പരാതിയില്‍ പറയുന്നത്. ഇയാള്‍ മീനവിന്റെ വാട്സാപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചതായും പരാതിയിലുണ്ട്.’

ആലപ്പുഴ എസ്‌പിക്കാണ് മീനു ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്.
വള്ളിക്കുന്നം പൊലീസിലാണ് മീനു ആദ്യം പരാതി നല്‍കിയത്. എന്നിട്ടും സൈബറിടങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”എന്റെ രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വിഡിയോ ആണ് വിദേശത്തുനിന്ന് എന്റെ വാട്സാപ്പില്‍ വന്നത്. എനിക്കു നേരിട്ടദുരനുഭവം മറ്റാർക്കും ഉണ്ടാകരുത്. അതുകൊണ്ടാണു പരസ്യമായി രംഗത്തുവന്നത്.

സൈബറിടങ്ങളില്‍ സ്ത്രീകള്‍ ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതിന്റെ പിന്നില്‍‌ രാഷ്ട്രീയ ലക്ഷ്യമോ മറ്റോ ഉണ്ടോയെന്നു പൊലീസ് അന്വേഷിച്ച്‌ കണ്ടുപിടിക്കേണ്ടതാണ്” – മീനു സജീവ് പറഞ്ഞു.