
പത്തനംതിട്ട: വാട്ട്സാപ്പ് ഫോട്ടോകണ്ട ഡോക്ടർ, പ്ലാസ്റ്റർ ഇടീച്ചതിനെ തുടർന്ന് ഏഴുവയസ്സുകാരന്റെ ചതവുണ്ടായ കൈ പഴുത്ത് ഒഴുകി.
കൊടുന്തറ പടിഞ്ഞാറേ വിളയില്‍ മനോജിന്റെയും രാധയുടെയും മകൻ മനുവാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സാ പിഴവുമൂലം ദുരിതത്തിലായത്.
കൈയ്യിലെ മുറിവ് വ്രണമായതിനെ തുടർന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓഗസ്റ്റ് 28-ന് സൈക്കിളില്‍ നിന്നുവീണ് കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മനുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞതിനാല്‍ കൈ നീരുവെച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസ്ഥിരോഗ വിഭാഗത്തില്‍ ഡോക്ടർ ഇല്ലാത്തതിനാല്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടറാണ് നോക്കിയത്. ഇദ്ദേഹം കൈയ്യിലെ എക്സ്റേയുടെ ഫോട്ടോ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർക്ക് അയച്ചുകൊടുത്തു. ഫോട്ടോ നോക്കിയ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്ററിട്ടു.