video
play-sharp-fill

Saturday, May 24, 2025
HomeMainവാട്‌സ്‌ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി രണ്ട് ദിവസവും പന്ത്രണ്ട് മണിക്കൂറും സമയം ലഭിക്കും; മെസേജുകള്‍ക്കുള്ള...

വാട്‌സ്‌ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി രണ്ട് ദിവസവും പന്ത്രണ്ട് മണിക്കൂറും സമയം ലഭിക്കും; മെസേജുകള്‍ക്കുള്ള റിയാക്ഷനിലും അപ്‌ഡേഷന്‍; വമ്പൻ മാറ്റവുമായി വാട്‌സ്‌ആപ്പിൻ്റെ പുതിയ അപ്‌ഡേഷൻ

Spread the love

സ്വന്തം ലേഖിക

കൊച്ചി: കിടിലൻ മാറ്റവുമായി വാട്‌സ്‌ആപ്പിൻ്റെ പുതിയ അപ്‌ഡേഷൻ.

വാട്‌സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം ലഭിക്കും എന്നതാണ് പുതിയ അപ്‌ഡേഷൻ്റെ പ്രധാന സവിശേഷത. ഒപ്പം മെസേജുകള്‍ക്കുള്ള റിയാക്ഷനിലും അപ്‌ഡേഷന്‍ വരുത്തിയിട്ടുണ്ട്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്‌സ് ആപ്പ് മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപത്തെ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു. വാബ്‌ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാട്‌സ്‌ആപ്പ് റിയാക്ഷന്‍ അപ്ഡേറ്റ് ചെയ്ത ബീറ്റ പതിപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി ഒരു കൂട്ടം ടെസ്റ്ററുകള്‍ പുറത്തിറക്കുന്നു. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച്‌ സന്ദേശങ്ങളോട് റിയാക്‌ട് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്‌സ്‌ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഈ ഓപ്ഷന് നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്.
ആന്‍ഡ്രോയിഡ്, ഐഒഎസ് ടെസ്റ്റര്‍മാര്‍ക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു ‘+’ ചിഹ്നം കാണാന്‍ കഴിയു. അത് ഉപയോഗിച്ച്‌ കീബോര്‍ഡില്‍ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇന്‍സ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും. അപ്ഡേറ്റ് ചെയ്ത വാട്ട്സ്‌ആപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതു പോലെ തന്നെ പ്രവര്‍ത്തിക്കുന്നു.

വാട്ട്സ്‌ആപ്പിലെ ഒരു ചാറ്റില്‍ സ്പര്‍ശിച്ചും അമര്‍ത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവര്‍ റിയാക്ഷന്‍ ട്രേയില്‍ ഒരു ‘+’ ഐക്കണ്‍ കാണും. ഐക്കണില്‍ ടാപ്പുചെയ്യുന്നത് ആന്‍ഡ്രോയിഡിലെ റിയാക്ഷന്‍ കീബോര്‍ഡ് തുറക്കും. ഐഒഎസിനുള്ള വാട്ട്സ്‌ആപ്പ് ബീറ്റയുടെ കാര്യത്തില്‍, ഏത് ഇമോജിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വിഭാഗവുമുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments