
കോട്ടയം: ആഗോളതലത്തില്‍ വലിയ സ്വീകാര്യതയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്സ്‌ആപ്പ്. ഈ പ്ലാറ്റ്‌ഫോം വഴി ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ പോലുള്ള മീഡിയ പങ്കിടാനും വാട്‌സ്‌ആപ്പിലൂടെ സാധിക്കും.
എന്നാല്‍ വ്യാജ സന്ദേശങ്ങളും തെറ്റായ വാർത്തകളും നിയന്ത്രിക്കുന്നതിനായി ഇനി വാട്‌സ്‌ആപ്പിലും കടുത്ത നിയന്ത്രങ്ങളാണ് രാജ്യാന്തര തലത്തില്‍ കൊണ്ടുവരുന്നത്. വാട്‌സ്‌ആപ്പ് ഉപഭോക്താക്കള്‍ക്ക് പഴയതുപോലെ എല്ലാവർക്കും കണ്ണുംപൂട്ടി സന്ദേശം അയക്കാൻ സാധിക്കില്ല. കോണ്‍ടാക്‌ട് ലിസ്റ്റിലെ ഒന്നിലധികം ആളുകള്‍ക്ക് ഒരേസമയം സന്ദേശം അയയ്ക്കാനാണ് ബ്രോഡ്കാസ്റ്റ് മെസേജ് ഉപയോഗിക്കുന്നത്.
ബ്രോഡ്കാസ്റ്റില്‍ പങ്കുവയ്ക്കുന്ന ഒരു സന്ദേശം സാധാരണ സന്ദേശം ലഭിക്കുന്നപോലെ വ്യക്തിഗത ചാറ്റിലായിരിക്കും ലിസ്റ്റില്‍ ഉള്ളവർക്ക് ലഭിക്കുക. എന്നാല്‍ വാട്‌സ്ആപ്പില്‍ ബ്രോഡ് കാസ്റ്റ് മെസേജ് അയക്കുന്നതില്‍ കടുത്ത നിയന്ത്രണമാണ് കൊണ്ടുവരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിമാസം പരിധി നിശ്ചയിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. പരീക്ഷണടിസ്ഥാനത്തില്‍ പ്രതിമാസം 30 ബ്രോഡ്കാസ്റ്റ് മെസേജ് അയക്കാൻ കഴിയുകയുള്ളു.
വ്യക്തിഗത ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കണമെങ്കില്‍, അവർക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകളോ ചാനലുകളോ ഉപയോഗിക്കാമെന്ന് മെറ്റാ പറഞ്ഞു. ബിസിനസ് അക്കൗണ്ടുകളില്‍ നിന്നുള്ള ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ക്ക് ചുറ്റും സമാനമായ സംരക്ഷണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്.
നിലവില്‍ വാട്സ്‌ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് സൗജന്യവും പരിധിയില്ലാത്തതുമായ ബ്രോഡ്കാസ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാൻ അവസരം നല്‍കുന്നുണ്ട്.