
ഇത് വന്‍ പൊളി തന്നെ…! ഇനി വാട്സ് ആപ്പില്‍ അയക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല ക്വാളിറ്റിയുണ്ടാകും; സെന്‍ഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തെരഞ്ഞെടുക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
സ്വന്തം ലേഖിക
കോട്ടയം: ഇനി വാട്സ് ആപ്പില്‍ അയക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല ക്വാളിറ്റിയുണ്ടാകും.
ഉയര്‍ന്ന ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാനുള്ള ഓപ്ഷനാണ് ആപ്പിലെത്തുന്നത്. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാബെറ്റ് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്. വാട്സ് ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. സെന്‍ഡ് ചെയ്യുന്ന ചിത്രങ്ങളുടെ ക്വാളിറ്റി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇതിലുള്ളത്.
വാബെറ്റ് ഇന്‍ഫോ പറയുന്നതനുസരിച്ച് ഒരു ഫോട്ടോയോ വീഡിയോയോ അയക്കുമ്പോള്‍ വരുന്ന എഡിറ്റിങ്/ഡ്രോയിങ് വിഭാഗത്തില്‍ ഇനി മുതല്‍ പുതിയൊരു ഓപ്ഷന്‍ കൂടി ഉണ്ടായിരിക്കും. ഇതിലൂടെ ഫോട്ടോകള്‍ കംപ്രസ്സ് ചെയ്യാതെ അവയുടെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയയ്ക്കാന്‍ സഹായിക്കും.
സ്വകാര്യത്യ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് എത്താറുണ്ട്. നേരത്തെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചാറ്റ് ട്രാന്‍സ്ഫര്‍ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലൗഡ് ഉപയോഗിക്കാതെ തന്നെ പഴയ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് പുതിയതിലേക്ക് ചാറ്റുകള്‍ നീക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
വാട്സ് ആപ്പ് സെറ്റിങ്സ് ടാബിലെ പുതിയ ഓപ്ഷനില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.