ജില്ലാതല നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപകനൊപ്പം എത്തിയ സംഘത്തില്‍നിന്നു കൂട്ടം തെറ്റിയ കുട്ടിയെ കണ്ടെത്തി; കണ്ടെത്താന്‍ സഹായകമായതു ബസ് ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ്
സ്വന്തം ലേഖിക
തൃശൂര്‍: ജില്ലാതല നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപകനൊപ്പം എത്തിയ സംഘത്തില്‍നിന്നു കൂട്ടം തെറ്റിയ കുട്ടിയെ കണ്ടെത്തിയത് 25 കിലോമീറ്റര്‍ അകലെ.കുട്ടിയെ കണ്ടെത്താന്‍ സഹായകമായതു ബസ് ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും വാട്സ്ആപ്പ് ഗ്രൂപ്പ്.
അക്വാട്ടിക് കോംപ്ലക്സില്‍ നടക്കുന്ന ജില്ലാതല നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാവിലെയാണ് ഒരു സ്കൂളിലെ പത്തു കുട്ടികളുമായി അധ്യാപകന് എത്തിയത്. മത്സരശേഷം വൈകുന്നേരം അഞ്ചോടെ തിരികെ സ്കൂളിലേക്കു പുറപ്പെട്ടു.
ശക്തന് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ഒരു വിദ്യാര്‍ഥിയുടെ കുറവുണ്ടെന്ന് അധ്യാപകന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ശക്തന് ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഒ.വി. സാജനെ വിവരം അറിയിച്ചു. വിവരം കണ്ട്രോള് റൂമിലേക്കു കൈമാറി. കാണാതായ കുട്ടിയുടെ ഒരു ഫോട്ടോയും അധ്യാപകനില്‍നിന്നു സംഘടിപ്പിച്ചു. ഇത് നഗരത്തില്‍ പട്രോളിംഗ് നടത്തിയിരുന്ന പോലീസ് വാഹനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ബസ് ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും അയച്ചുകൊടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുകണ്ട് വിദ്യാര്‍ഥി സഞ്ചരിച്ചിരുന്ന ബസിലെ കണ്ടക്ടര്‍ കുട്ടിയെ തിരിച്ചറിയുകയും പോലീസ് കണ്ട്രോള് റൂമിലേക്ക് അറിയിക്കുകയും ചെയ്തു. ഉടന്‍ പോലീസെത്തി വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുവരികയും ചെയ്തു.
എസ്ഐ വി.എസ്. സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ.വി. സാജന്, റബീക്ക് റഹ്മാന്, അപ്പു സുരേഷ് എന്നിവരാണു കുട്ടിയെ കണ്ടെത്താന്‍ പരിശ്രമിച്ചത്.