play-sharp-fill
വാട്സ് അപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ്: പെൺകുട്ടികൾക്കും വ്യാപകമായി ലഹരി; കഞ്ചാവ് മാഫിയയുടെ ഭീഷണിയെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു: പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു

വാട്സ് അപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ്: പെൺകുട്ടികൾക്കും വ്യാപകമായി ലഹരി; കഞ്ചാവ് മാഫിയയുടെ ഭീഷണിയെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു: പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു

സ്വന്തം ലേഖകൻ

കൊല്ലം: സംസ്ഥാനത്തെ പൊലീസിലും എക്സൈസിലും എത്രത്തോളം ലഹരി മാഫിയ പിടിമുറുക്കി എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ പാലായിൽ നിന്നും പുറത്ത് വരുന്നത്.
എക്‌സൈസ് സംഘത്തോട് കഞ്ചാവ് മാഫിയാ സംഘങ്ങളുടെ പേര് വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തത് കഞ്ചാവ് മാഫിയയുടെ ഭീഷണി കാരണം. എക്സൈസ് സംഘത്തോട് മാഫിയാ സംഘത്തെപ്പറ്റി വെളിപ്പെടുത്തിയത് അതേ വഴി പുറത്ത് പോകുകയായിരുന്നു. എക്സൈസിനുള്ളിലെ കഞ്ചാവ് മാഫിയ ബന്ധങ്ങളാണ് ഇതിലൂടെ ഇപ്പോൾ പുറത്ത് വരുന്നത്.

തഴവാ മണപ്പള്ളി ശരത് ഭവനത്തില്‍ ശശിധരന്‍ – ശോഭാ ദമ്പതികളുടെ മകന്‍ എസ് അജിത്താ(23)ണ് തിങ്കളാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യക്ക് കാരണം കഞ്ചാവ് മാഫിയയുടെ ഭീഷണിയാണെന്നുള്ള ഫോണ്‍ സംഭാഷണം ബന്ധുക്കള്‍ പൊലീസിന് കൈമാറി.ഏതാനം ദിവസം മുന്‍പ് ആത്മഹത്യ ചെയ്ത അജിത്തും മറ്റു രണ്ട് സുഹൃത്തുക്കളും വീടിന് സമീപം റോഡില്‍ നില്‍ക്കുമ്പോള്‍ എക്‌സൈസ് സംഘം ഇവരെ പരിശോദിച്ചിരുന്നു. പരിശോദനയില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുടെ കൈവശം ഉണ്ടായിരുന്ന ചെറിയ കഞ്ചാവ് പൊതി കണ്ടെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് മൂന്നപേരെയും കസ്റ്റഡിയിലെടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലില്‍ കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്ന് ഇവര്‍ വ്യക്തമായി മൊഴി നല്‍കി. പിന്നീട് പെറ്റികേസ് ചുമത്തി ജാമ്യത്തില്‍ വിടുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം കഞ്ചാവ് മാഫിയ തലവന്‍ ബ്ലാക്കിന്റെ കടത്തൂരിലെ വീട്ടിലെത്തി. എന്നാല്‍ എക്‌സൈസ് സംഘം എത്തുന്നുണ്ട് എന്ന രഹസ്യ വിവരം കിട്ടിയ ഇയാള്‍ വീട്ടില്‍ നിന്നും തന്ത്രപരമായി ഒളിവില്‍ പോയി. ഇതോടെയാണ് അജിത്തിന്റെ ഫോണിലേക്ക് ഭീഷണി എത്തി തുടങ്ങിയത്.ഭീഷണിക്ക് തെളിവായി അജിത്ത് മരണപ്പെടുന്നതിന് തലേ ദിവസം സുഹൃത്തുമായി സംസാരിച്ച ഫോണ്‍ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. അതില്‍ ബ്ലാക്ക് എന്നയാള്‍ തന്നെ നിരന്തരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പറയുന്നുണ്ട്. കൂടാതെ അര്‍ദ്ധരാത്രിയില്‍ വീട്ടിലെ മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്ത് പേടിപ്പെടുത്തുന്നതും പതിവായിരുന്നു എന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

കുടുംബാംഗങ്ങളെ ആക്രമിക്കുമോ എന്ന ഭയത്താലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആത്മഹത്യ ചെയ്തത്. ഉച്ച ഭക്ഷണത്തിന് ശേഷം മുറിയില്‍ കയറി വാതിലടച്ച്‌ ഉറങ്ങാനായി കയറി. അല്‍പ്പ സമയത്തിന് ശേഷം വീട്ടുകാര്‍ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ തല്ലിപ്പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഇതോടെ വാതില്‍ തല്ലിപ്പൊളിച്ച്‌ അകത്ത് കയറി ഇയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരത്,രജിത്ത് എന്നിവര്‍ സഹോദരങ്ങളാണ്. പൊലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു. സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്തു. ബന്ധുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.

അതേ സമയം കരുനാഗപ്പള്ളിയിലും ഓച്ചിറയിലും കഞ്ചാവ് മാഫിയ സംഘങ്ങള്‍ വിലസുകയാണ്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരുവര്‍ഷത്തിനുള്ളില്‍ കരുനാഗപ്പള്ളി എക്‌സൈസ് നൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ ഒരു കിലോയിലധികം കഞ്ചാവുമായി പിടിക്കപ്പെട്ടത് 30 പേര്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കരുനാഗപ്പള്ളിയിലാണെന്നാണ് കണക്കുകള്‍. രണ്ടുമാസത്തിനുള്ളില്‍ നാലുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം അഞ്ചുകിലോ കഞ്ചാവുമായി ഒരാളെ കരുനാഗപ്പള്ളിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ചമുമ്പ് അഞ്ചുകിലോ കഞ്ചാവുമായി നാലുപേരെ കരുനാഗപ്പള്ളി പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കരുനാഗപ്പള്ളിയിലെ ചില്ലറ വില്‍പ്പനസംഘങ്ങള്‍ക്ക് നല്‍കാനായി കൊണ്ടുവരുന്ന കഞ്ചാവാണ് പിടിക്കപ്പെടുന്നതില്‍ അധികവും. കുറഞ്ഞ വിലയ്ക്കുവാങ്ങി വലിയ വിലയ്ക്കുവില്‍ക്കുകയാണ് പതിവ്. ഒരു കിലോയില്‍ കൂടുതല്‍ കഞ്ചാവ് പിടിച്ചാല്‍ മാത്രമേ സാധാരണഗതിയില്‍ പ്രതിയെ റിമാന്‍ഡ് ചെയ്യാറുള്ളൂ. അതിനാല്‍ പലരും ഒരു കിലോയില്‍ താഴെ കഞ്ചാവ് മാത്രമേ വില്‍പ്പനയ്ക്കായി കൊണ്ടുവരാറുള്ളൂ. ബാക്കി ഒളിപ്പിച്ചു വയ്ക്കുകയാണ് പതിവ്. കഞ്ചാവ് വില്‍പ്പനസംഘങ്ങള്‍ക്ക് ആവശ്യക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളുമുണ്ട്. ഈ ഗ്രൂപ്പ് അറിയിക്കുന്നത് അനുസരിച്ചാണ് കഞ്ചാവ് എത്തിക്കുന്നത്. വള്ളിക്കാവിന് സമീപം കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് കഞ്ചാവ് നട്ടുവളര്‍ത്തുന്നതും എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു.

വിദ്യാര്‍ത്ഥികളെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വില്‍പ്പന നടക്കുന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരുന്നതായി എക്‌സൈസ് പറയുന്നു. മക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി രക്ഷകര്‍ത്താക്കളാണ് എക്‌സൈസിനെ വിളിക്കുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കി ലഹരി ഉപയോഗത്തില്‍നിന്ന് മോചിപ്പിക്കുന്നുണ്ട്. എം ടി.എം.ഐ. പോലുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളും ഉണ്ടെന്നാണ് വിവരം. ഇതേക്കുറിച്ച്‌ എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഞ്ചാവ്  ഉപയോഗിക്കുന്നതിനായി ഓണ്‍ലൈന്‍വഴി ഉപകരണങ്ങള്‍ വാങ്ങുന്നവരുമുണ്ട്.