ഇനി രഹസ്യങ്ങൾ ഒരാഴ്ച കഴിഞ്ഞാൽ ഇല്ലാതാകും..! ഡിസപ്പിയർ മെസേജുകളുമായി വാട്‌സ്അപ്പ്; പുത്തൻ ഫീച്ചർ ഉടൻ യാഥാർത്ഥ്യമാകും

ഇനി രഹസ്യങ്ങൾ ഒരാഴ്ച കഴിഞ്ഞാൽ ഇല്ലാതാകും..! ഡിസപ്പിയർ മെസേജുകളുമായി വാട്‌സ്അപ്പ്; പുത്തൻ ഫീച്ചർ ഉടൻ യാഥാർത്ഥ്യമാകും

തേർഡ് ഐ ബ്യൂറോ

ലണ്ടൻ: ഓരോ ദിവസവും ഓരോ വ്യത്യസ്തമായ പുതിയ പുതിയ ഫീച്ചറുകളുമായി ഉപഭോക്താക്കൾക്കിടയിൽ സജീവമാകാൻ വാട്‌സ്്അപ്പ്. ഏറ്റവും ഒടുവിൽ വാട്സ് ആപ്പ് ‘ഡിസപിയറിംഗ് മെസേജ്’ ഫീച്ചർ അവതരിപ്പിച്ചു; എങ്ങനെ എനേബിൾ ചെയ്യണം ?

ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്. ‘ഡിസപ്പിയറിംഗ് മെസേജസ്’ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം മുതൽ തന്നെ ഫീച്ചർ ലഭ്യമാകും. രണ്ട് ബില്യണിലേറെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. വ്യക്തികൾ തമ്മിലുള്ള ചാറ്റിനും, ഗ്രൂപ്പ് ചാറ്റിനും ഈ ഫീച്ചർ ലഭ്യമാണ്. ഗ്രൂപ്പ് ചാറ്റിൽ അഡ്മിൻമാർക്ക് മാത്രമേ ഡിസപിയറിംഗ് മെസേജ് ഓപ്ഷൻ എനേബിൾ ചെയ്യാൻ സാധിക്കുകയുള്ളു.

എന്താണ് ഡിസപിയറിംഗ് മെസേജ് ?

ഡിസപിയറിംഗ് എന്ന ഇംഗ്ലീഷ് വാക്കിനർത്ഥം മാഞ്ഞുപോവുക എന്നതാണ്. മാഞ്ഞുപോകുന്ന മെസേജ് തന്നെയാണ് ഈ ഫീച്ചർ. ഈ ഫീച്ചർെേ നബിൾ ചെയ്താൽ ഏഴ് ദിവസത്തിന് ശേഷം നാം അയച്ച മെസേജുകൾ മാഞ്ഞുപോവും.

മുമ്പ് ചെയ്ത ചാറ്റിന്റെ അംശങ്ങളൊന്നും പിന്നെ കാണാൻ സാധിക്കില്ല. നാം അയച്ച ഷോപ്പിംഗ് ലിസ്റ്റ്, തുടങ്ങി പിന്നീട് ഉപയോഗശൂന്യമായ ചാറ്റുകളെല്ലാം ഇത്തരത്തിൽ തനിയെ ക്ലിയറായി പോകുന്നു എന്നതാണ് ഫീച്ചറിന്റെ സവിശേഷതയെന്ന് അധികൃതർ പറയുന്നു.

ടെക്സ്റ്റ് മെസേജുകൾ മാത്രമല്ല, ചിത്രങ്ങളടക്കമുള്ളവയും മാഞ്ഞുപോകും. അതുകൊണ്ട് ആവശ്യമുള്ള ഭാഗങ്ങൾ സ്‌ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുകയോ, ചിത്രങ്ങളാണെങ്കിൽ സേവ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യണം. ആപ്പിൽ ഓട്ടോ ഡൗൺലോഡ് എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ ചാറ്റ് ഡിസപ്പിയർ ആയാലും ചിത്രങ്ങൾ ഗാലറിയിൽ ലഭ്യമായിരിക്കും.

ഒരു ഡിസപിയറിംഗ് മെസേജിന് നിങ്ങൾ നൽകിയ റിപ്ലൈ ഏഴ് ദിവസം കഴിഞ്ഞാലും കാണാൻ സാധിക്കും. നിങ്ങൾ ചാറ്റ് ബാക്കപ്പ് ചെയ്തിട്ടുണ്ടെങ്കിൽ ഡിസപിയറിംഗ് മെസേജ് അടക്കം അതിൽ ലഭ്യമായിരിക്കും.

ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവയിലും ഈ ഫീച്ചർ ലഭ്യമാകും

ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവയിലും ഈ ഫീച്ചർ ലഭ്യമാകും.

എങ്ങനെ എനേബിൾ ചെയ്യണം ?

വാട്സാപ്പ് ചാറ്റ് തുറക്കുക

കോൺടാക്ട് നെയിമിൽ ക്ലിക്ക് ചെയ്യുക

തുടർന്ന് ഡിസപിയറിംഗ് മെസേജ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

തുടർന്ന് ‘കൺടിന്യൂ’ അമർത്തുക

‘ഓൺ’ ആക്കുക (ഡിസപിയറിംഗ് മെസേജ് ഡിസേബിൾ ചെയ്യണമെങ്കിൽ ഇത് ‘ഓഫ്’ ചെയ്താൽ മതി).