video
play-sharp-fill
വാട്സ് അപ്പ് ഉപയോഗിക്കുന്ന പെൺകുട്ടികൾ സൂക്ഷിക്കുക: പെൺകുട്ടികളുടെ നഗ്നചിത്രം പരിശോധിക്കാൻ ‘സൈബർ സെൽ’: വാട്സപ്പിൽ ഒറ്റ മിനിറ്റ് നഗ്നചിത്രം ഇടാൻ നിർദേശം; അശ്ലീലത മറയാക്കി തട്ടിപ്പ് നടത്താൻ വമ്പൻ സംഘം ..!

വാട്സ് അപ്പ് ഉപയോഗിക്കുന്ന പെൺകുട്ടികൾ സൂക്ഷിക്കുക: പെൺകുട്ടികളുടെ നഗ്നചിത്രം പരിശോധിക്കാൻ ‘സൈബർ സെൽ’: വാട്സപ്പിൽ ഒറ്റ മിനിറ്റ് നഗ്നചിത്രം ഇടാൻ നിർദേശം; അശ്ലീലത മറയാക്കി തട്ടിപ്പ് നടത്താൻ വമ്പൻ സംഘം ..!

ക്രൈം ഡെസ്ക്

കൊച്ചി: മാഡം , നിങ്ങളുടേതിന് സമാനമായ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രം നിങ്ങളുടേത് തന്നെ ആണ് എന്ന് ഉറപ്പിക്കുന്നതിന് പരിശോധന നടത്താൻ ഒരു മിനിറ്റ് അർദ്ധനഗ്നമായ ചിത്രം പ്രൊഫൈലാക്കു ..!

സൈബര്‍സെല്‍ ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇത്തരത്തിൽ ഫോണ്‍ വിളിച്ച്‌ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്ന വ്യാജന്മാരുടെ സംഘം പ്രവർത്തിക്കുന്നത്. പെണ്‍കുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ ഫോണില്‍ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കൊച്ചിയിലെ പോലീസുദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിനെ തട്ടിപ്പില്‍പ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് സംഭവത്തിന്‍റെ ഗൗരവം പോലീസ് തിരിച്ചറിഞ്ഞത്. ഒരു മാസത്തിനിടെ കൊച്ചി സിറ്റി സൈബര്‍സെല്ലില്‍ രണ്ട് പരാതികളെത്തി. സൈബര്‍സെല്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പണവും ഫോട്ടോകളും ചോദിച്ച്‌ തട്ടിപ്പുനടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കോളുകള്‍ വന്നാല്‍ കൃത്യമായി അന്വേഷിച്ച്‌ ശരിയാണോ എന്നുറപ്പുവരുത്തിയശേഷംമാത്രം പ്രതികരിക്കുക. ഒരു കാരണവശാലും സ്വകാര്യവിവരങ്ങളോ ഫോട്ടോകളോ ആര്‍ക്കും കൈമാറരുതെന്നും കൊച്ചി പോലീസ് കമ്മിഷണറേറ്റ് അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ നഗ്നവീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്, അതുകൊണ്ടാണ് വിളിക്കുന്നത് എന്നൊക്കെപ്പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിക്കലാണ് തട്ടിപ്പിന്റെ ആദ്യരീതി. പോലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞുവിളിക്കുന്നതിനാല്‍ ഭൂരിഭാഗംപേരും ഇതുവിശ്വസിക്കുകയും ചെയ്യും.

വീഡിയോ ഒത്തുനോക്കുന്നതിനായി പകുതിഭാഗം നഗ്നയായ ഫോട്ടോ വാട്സാപ്പില്‍ ഉദ്യോഗസ്ഥനെമാത്രം കാണുന്ന രീതിയില്‍ ഡി.പി.യായി ഇടാനും ഒരു മിനിറ്റിനുശേഷം ഇവ മാറ്റാനും ആവശ്യപ്പെടും.

ഇത് സ്ക്രീന്‍ ഷോട്ടെടുത്ത് സൂക്ഷിച്ച്‌ പിന്നീട് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. നാണക്കേട് ഓ‌ര്‍ത്ത് പുറത്തുപറയാന്‍ മിക്കവരും ഭയക്കുന്നത് തട്ടിപ്പുകാര്‍ക്ക് രക്ഷയാകുന്നു.