play-sharp-fill
എന്തുപറ്റി എന്റെ വാട്‌സപ്പിന്..! ഈ ഒരു മണിക്കൂറിൽ വാട്‌സ്അപ്പ് പ്രേമികൾക്ക് കിട്ടിയത് എട്ടിന്റെ പണി

എന്തുപറ്റി എന്റെ വാട്‌സപ്പിന്..! ഈ ഒരു മണിക്കൂറിൽ വാട്‌സ്അപ്പ് പ്രേമികൾക്ക് കിട്ടിയത് എട്ടിന്റെ പണി

ടെക്‌നിക്കൽ ഡെസ്‌ക്
കൊച്ചി: കഴിഞ്ഞ ഒരു മണിക്കൂറായി വാട്‌സഅപ്പ് പ്രേമികൾ ഞെട്ടലിലാണ്. തന്റെ വാട്‌സ്അപ്പിൽ ലഭിക്കുന്ന ഫോട്ടോകളും, വീഡിയോകളും, ജിഐഎഫ് ഫയലുകളും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. ഒരു ഫയലും ഒന്നും ചെയ്യാനാവാതെ ആളുകൾ ഭയന്നു. ചിലർ തങ്ങളുടെ ഫോണിന്റെ തകരാറാണ് കരുതി ഫോൺ പല തവണ സ്വിച്ച് ഓഫ് ചെയ്തു ഓൺ ആക്കി. മറ്റു ചിലരാകട്ടെ മൊബൈൽ സേവന ദാതാവിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് അക്ഷമരായി. എന്നാൽ, ഇതിനെല്ലാം അൽപം മുൻപ് വാട്‌സ്അപ്പ് തന്നെ ഉത്തരം നൽകി. വാട്‌സ്അപ്പ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ സെർവർ തകരാറിലായതിനെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട സോഷ്യൽമീഡിയ സൈറ്റ് ഉപയോഗിക്കാൻ സാധിക്കാതെ പോയത്. പ്രശ്‌നം പരിഹാരത്തിനായി ശ്രമം പുരോഗമിക്കുകയാണെന്ന വാട്‌സ്അപ്പിന്റെ സന്ദേശം വിവിധ ഭാഷകളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾക്കകം തങ്ങളുടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് വാട്‌സ്അപ്പിന്റെ സന്ദേശത്തിന്റെ ഉള്ളടക്കം. വാട്‌സ്അപ്പിന്റെ ഇന്ത്യയിലെ സെർവറിന്റെ തകരാറാണ് പ്രശ്‌നത്തിനു കാരണമായതെന്നാണ് സൂചന. ഇതിനിടെ സെർവർ അപ്‌ഗ്രേഡ് ചെയ്യുന്നതിനിടെയുണ്ടായ തകരാറാണ് സാങ്കേതിക പ്രശ്‌നത്തിന് ഇടയാക്കിയതെന്നും വാർത്ത പ്രചരിക്കുന്നുണ്ട്.
വൈകിട്ട് ഏഴരയോടെയാണ് പല സ്ഥലത്തും തകരാർ ആരംഭിച്ചത്. എന്നാൽ, ഒൻപത് മണിയായിട്ടും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഒന്നര മണിക്കൂറായി ചിത്രങ്ങളോ ഫോട്ടോയോ പലർക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. നെറ്റിന്റെ തകരാർ പോലെ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇത് കറങ്ങി നിൽക്കുകയാണ്.

ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിൽ തകരാറിനെ തുടർന്നാണ് വാട്സപ്പ് തകരാറിലായത്. ഇതേ തുടർന്ന് ലോകത്താകമാനമുള്ള വിവിധ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി. ഇന്റനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയർ തകരാറിനെ തുടർന്ന് നിശ്ചലമായതായി റിപ്പോർട്ടുകൾ പറയുന്നു.
ഫ്ലൈട്രേഡർ, ഡൗൺ ഡിറ്റക്റ്റർ, ഡിസ്കോർഡ്, കോയിൻബേസ് പ്രോ പോലുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ട്. ക്ലൗഡ്ഫെയർ സെർവറുകൾ എപ്പോൾ പൂർവസ്ഥിതിയിലാകുമെന്ന് വ്യക്തമല്ല.

പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ 

*വാട്സ്ആപ്പ്* സെർവർ ഡൌൺ ആയതിനാൽ
വാട്സ്ആപ്പ് മീഡിയാസ് (വോയിസ്‌,ഫോട്ടോ,വീഡിയോ,സ്റ്റിക്കർ മുതലായവ ) ഒന്നും ഡൌൺലോഡ് ആകില്ല

ആരുടേയും ഫോണിന്റെ പ്രശ്നം അല്ല… ആരും പരിഭ്രാന്തർ ആകേണ്ട കാര്യമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപനം പാലിക്കുക . സഹകരിക്കുക 🤝🏻
Night 10 മണിവരെ Voice, Audio Files, Images, Videos തുടങ്ങിയവ download ആവുന്നതല്ല.
Server Maintenance Works നടക്കുകയാണ്.
പേടിക്കണ്ട.. എല്ലാവരും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

10PM വരെ ക്ഷമിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻