
മാലിന്യ കൂമ്പാരം ആയിരുന്ന സ്ഥലം ഇനി ഔഷധതോട്ടം
സ്വന്തം ലേഖകൻ
പാലാ: നഗരസഭയുടെ എല്ലാ വാർഡുകളിലെയും അയൽ പഞ്ചായത്തുകളിലെയും ജൈവ – അജൈവ മാലിന്യങ്ങൾ ഉപേക്ഷിച്ചിരുന്ന അഞ്ചാം വാർഡിലെ കാനാട്ടുപാറ – പുഞ്ചിരികവലയിലുള്ള 2.5 ഏക്കർ സ്ഥലത്തിനു ചുറ്റും ഗ്രീൻ ബെൽറ്റ് പച്ചത്തുരുത്തിനു ആരംഭം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ മേരി ഡൊമിനിക്, ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ടി എം ടോമി എന്നിവർ ചേർന്നു വൃക്ഷതൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കൗൺസിലർമാരായ ജിജി ജോണി, ബിജി ജോജോ, ജോർജ്കുട്ടി ചെറുവള്ളി, ലീന സണ്ണി, ബിജു പാലുപ്പടവിൽ, സുഷമ രഘു, സിജി പ്രസാദ്, നഗരസഭ സെക്രട്ടറി മുഹമ്മദ് ഹുവൈസ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ അമ്മു മാത്യു, ഹെൽത്ത് ഉദ്യോഗസ്ഥർ, സാമൂഹിക വനവൽക്കരണ വിഭാഗം ഉദ്യോഗസ്ഥർ, അയ്യൻകാളി തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ തുടങ്ങിയവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിതകേരളം മിഷൻ, വനം വകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗം, കൃഷി വകുപ്പ്, അയ്യൻകാളി തൊഴിലുറപ്പ് എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് കഴിഞ്ഞ 7 വർഷമായി തരിശായി കിടന്നിരുന്ന ഈ സ്ഥലത്ത് ഫലവൃക്ഷ, ഔഷധ, തണൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു പച്ചത്തുരുത്തു സൃഷ്ടിക്കുന്നത്. മാലിന്യങ്ങൾ ഉപേക്ഷിച്ചിരുന്നു സ്ഥലങ്ങൾ വീണ്ടും ഉപയോഗപ്രധമാക്കി പച്ചതുരുത്തുകൾ സൃഷ്ടിക്കുകയാണ് ഹരിത കേരളം മിഷന്റെ ലക്‌ഷ്യം.