
പാറമ്പുഴ: കോട്ടയം നഗരസഭ മൂന്നാംവാര്‍ഡ് പാറമ്പുഴയിലെ പൊന്നാറ്റിന്‍പാറ, പുല്‍പ്പാറ, കടുമ്പുകാലാ, പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍
നിന്നും 52 ലക്ഷം രൂപ ചെലവില്‍ പണികഴിപ്പിച്ച അറുപതിനായിരം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ടാങ്ക് നോക്കുകുത്തിയാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
കഴിഞ്ഞ വര്‍ഷം പണി പൂര്‍ത്തിയാക്കി ജലം എത്തിച്ചു വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയ ടാങ്കില്‍ നിന്നും വീടുകളിലേക്കു ജലമെത്തിക്കുന്നതിനുള്ള വിതരണ പൈപ്പ് ലൈന്‍ സ്‌ഥാപിക്കുന്നത് മനപൂര്‍വം വൈകിപ്പിക്കുകയാണെന്നു നാട്ടുകാര്‍ ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിതരണ പൈപ്പ്‌ലൈന്‍ സ്‌ഥാപിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന ഉദ്യോഗസ്‌ഥരുടെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം പിന്‍വലിച്ചു. മുനിസിപ്പല്‍
കൗണ്‍സിലര്‍മാരായ ലിസി കുര്യന്‍, സാബു മാത്യു, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ റോസ് ചന്ദ്രന്‍, കെ.ജെ. ജോസഫ്, അരവിന്ദാക്ഷന്‍ നായര്‍, സാം കോടിക്കുളം, എ.ടി.
ചെറിയാന്‍, മാത്തുക്കുട്ടി ആനിക്കല്‍, എ.ടി. തോമസ്, ലതിക മുരളീധരന്‍, എന്‍. ജെ. ജോസ്, ഒ.എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.




