video
play-sharp-fill

ലക്ഷങ്ങൾ ചിലവഴിച്ചത് മിച്ചം; കോടിമത വാട്ടർപാർക്ക് നശിച്ച നിലയിൽ

ലക്ഷങ്ങൾ ചിലവഴിച്ചത് മിച്ചം; കോടിമത വാട്ടർപാർക്ക് നശിച്ച നിലയിൽ

Spread the love

കോട്ടയം: ലക്ഷങ്ങള്‍ ചെലവഴിച്ച് നിർമ്മിച്ച കോടിമത വാട്ടർപാർക്ക് ആകെ നശിച്ച നിലയിൽ. നഗരത്തിരക്കുകളിൽ നിന്ന് മാറി ഒഴിവു സമയങ്ങൾ ആസ്വദിക്കാൻ എത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണിപ്പോൾ.

ബോട്ട് ജെട്ടിയുടെ തീരവും വാട്ടർ പാർക്കിലെ മറ്റ് ഭാഗങ്ങളും പ്രളയത്തിനു ശേഷം തകർന്നു. കൂടാതെ സഞ്ചാരികൾക്കും യാത്രക്കാർക്കുമായി ഒരുക്കിയ ഇരിപ്പിടങ്ങൾ നശിച്ചു. ഇന്റർലോക്ക് കട്ടകള്‍ പലതും ഇളകി പോയി. മരങ്ങള്‍ക്ക് ചുറ്റും സ്ഥാപിച്ച ഇരിപ്പിടങ്ങളിലേക്ക് വേരുകള്‍ ഇറങ്ങിയതിനാല്‍ പൊട്ടിത്തകർന്നു. അലങ്കാര വിളക്ക് കാലുകള്‍ തകർന്ന നിലയിലുമാണ്.

സായാഹ്നങ്ങളും അവധി ദിവസങ്ങളും ചെലവഴിക്കുന്നതിനായി നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്. കോടിമത – ആലപ്പുഴ സർവീസ് ബോട്ട് യാത്രയ്ക്കായി എത്തുന്നവരാണ് ഏറെയും. ബോട്ട് ജെട്ടിയും തീരവും അടുത്തകാലത്താണ് നവീകരിച്ച്‌ ഉദ്ഘാടനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കൊടൂരാറിന്റെ വശങ്ങള്‍ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 91 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. ഇതിന്റെ ഭാഗമായാണ് കൊടൂരാറിന്റെ തീരവും കാല്‍നടയാത്രക്കാർക്കായി നടപ്പാതയും നിർമ്മിച്ചത്.