ബോട്ടുകള്‍ കൂട്ടിയിടിക്കുകയായിരുന്നില്ല, ഉരസുകയാണ് ചെയ്തത് ; മൂന്ന് യൂട്യൂബര്‍മാര്‍ പ്രശ്‌നമുണ്ടാക്കി, പ്രവേശനമില്ലാത്ത ഭാഗത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു ; വിശദീകരണവുമായി കൊച്ചി വാട്ടര്‍ മെട്രോ
സ്വന്തം ലേഖകൻ
കൊച്ചി: വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കെഡബ്ല്യുഎംഎല്‍. ഫോര്‍ട്ട്‌കൊച്ചിക്കും വൈപ്പിനുമിടയിലുള്ള റോ റോ ക്രോസിങ്ങിനിടെ വേഗം കുറച്ചപ്പോഴാണ് ബോട്ടുകള്‍ കൂട്ടിമുട്ടിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ബോട്ടില്‍ മൂന്ന് യൂട്യൂബര്‍മാര്‍ പ്രശ്‌നമുണ്ടാക്കിയെന്നും പ്രവേശനമില്ലാത്ത ഭാഗത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെന്നുമാണ് കൊച്ചി വാട്ടര്‍മെട്രോ ലിമിറ്റഡിന്‍റെ വിശദീകരണം.
റോ റോ ക്രോസ് ചെയ്യുന്ന സമയത്ത് വേഗം കുറച്ചപ്പോഴാണ് പരസ്പരം ഉരസിയത്. അടിയന്തര നടപടികളുടെ ഭാഗമായി അലാറം ഉയര്‍ത്തുകയും എമര്‍ജന്‍സി വാതിലുകള്‍ സ്വയം തുറക്കുകയും ചെയ്തു. ബോട്ടുകളും യാത്രക്കാരും തികച്ചും സുരക്ഷിതരായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് വ്ളോഗര്‍മാര്‍ ബഹളം സൃഷ്ടിക്കുകയും ബോട്ട് കണ്‍ട്രോള്‍ ക്യാബിനില്‍ പ്രവേശിക്കാന്‍ പാടില്ലാത്തയിടത്തേക്ക് അതിക്രമിച്ചുകയറാനും ശ്രമിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഇത് ബോട്ടിലെ ജീവനക്കാര്‍ അനുവദിച്ചില്ല. എന്നാല്‍ ഇവര്‍ അകത്തു കടക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറിയതായി പിന്നീട് പരാതിപ്പെടുകയും ചെയ്തു. സംഭവത്തില്‍ കെഡബ്ല്യുഎംഎല്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോര്‍ട്ട് കൊച്ചിക്ക് സമീപത്താണ് അപകടമുണ്ടായത്. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് തിരികെ ഹൈകോര്‍ട്ട് ടെര്‍മിനേലിലേക്ക് വരികയായിരുന്ന മെട്രോയും ഫോര്‍ട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടിച്ചത്.