
കുമരകത്ത് പട്ടാപകൽ വീട്ടമ്മയുടെ വാട്ടർമീറ്റർ അടിച്ചു മാറ്റിയതാര് ? ബന്ധുവീട്ടിൽ പോയി തിരികെ വന്നപ്പോൾ വാട്ടർ മീറ്റർ ആരോ മുറിച്ചെടുത്ത നിലയിലായിരുന്നു : പോലീസിൽ പരാതി നൽകും
കുമരകം : കുമരകത്ത് പട്ടാപ്പകൽ വാട്ടർ കണക്ഷൻ മോഷണം.എട്ടാം വാർഡ് അട്ടിപ്പീടികയ്ക്കു
സമീപം ഇടയാടിയിൽ വീട്ടിൽ അശ്വതി (ആനന്ദവല്ലി)യുടെ വീടിനുമുന്നിൽ സ്ഥാപിച്ച വാട്ടർ
കണക്ഷൻ മീറ്റർ ആണ് ഇന്നലെ പകൽ മോഷണം പോയത്.ആനന്ദവല്ലി ബന്ധുവീട്ടിൽ പോയി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചു വന്നപ്പോഴേക്കും വീട്ടുമുറ്റത്തെ കുടിവെള്ള പൈപ്പ് മുറിച്ച് മീറ്റർ കൊണ്ടുപോയ
അവസ്ഥയിലായിരുന്നു. വിധവയായ ആനന്ദവല്ലി 15 വർഷമായി ഇവിടെ ഒറ്റയ്ക്ക് താമസം
തുടങ്ങിയിട്ട്. പോലീസിൽ പരാതി നൽകുമെന്ന് വാർഡ് മെമ്പർ ഷീമ രാജേഷ് അറിയിച്ചു.
Third Eye News Live
0