video
play-sharp-fill

ദഹനം മുതൽ തലച്ചോറിന്‍റെ ആരോഗ്യം വരെ; അറിയാം തണ്ണിമത്തൻ വിത്തുകളുടെ ഗുണങ്ങൾ

ദഹനം മുതൽ തലച്ചോറിന്‍റെ ആരോഗ്യം വരെ; അറിയാം തണ്ണിമത്തൻ വിത്തുകളുടെ ഗുണങ്ങൾ

Spread the love

വേനല്‍ക്കാലം എന്നാല്‍ തണ്ണിമത്തൻ സീസൺ കൂടിയാണ്. ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. കാരണം തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. തണ്ണിമത്തന്‍ കുരുവും പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്.

തണ്ണിമത്തൻ വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ ഇതാ:

 1. അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടം 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഗ്നീഷ്യം, അയേണ്‍, സിങ്ക്, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ തണ്ണിമത്തൻ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനിന്റെയും നല്ല ഉറവിടവുമാണ്. അതിനാല്‍ തണ്ണിമത്തന്‍ കുരു പതിവാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

2. എനർജി ബൂസ്റ്റർ 

നിങ്ങൾക്ക് പലപ്പോഴും ഊർജ്ജക്കുറവ് അനുഭവപ്പെടാറുണ്ടോ? അങ്ങനെയെങ്കിൽ, തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഊർജ്ജ നില കൂട്ടാന്‍ സഹായിക്കും. തണ്ണിമത്തന്‍ കുരു അവശ്യ പോഷകങ്ങളാൽ സമ്പന്നമായതിനാൽ, ഇവ സ്വാഭാവികമായി നിങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുകയും നിങ്ങളെ കൂടുതൽ ഉന്മേഷവാനാക്കുകയും ചെയ്യുന്നു.

3. തലച്ചോറിന്‍റെ ആരോഗ്യം

തണ്ണിമത്തൻ വിത്തുകൾക്ക് തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.

4. ഹൃദയാരോഗ്യം 

ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തണ്ണിമത്തൻ കുരു പതിവാക്കുന്നത്  ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. ദഹനം

തണ്ണിമത്തൻ കുരുവില്‍ നാരുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്.  ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

6. ശരീരഭാരം നിയന്ത്രിക്കാൻ 

തണ്ണിമത്തൻ വിത്തുകളിലെ ഫൈബര്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ കലോറിയും കുറവാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.