
കോട്ടയം: കനത്ത ചൂടില്‍ പാതയോരങ്ങളില്‍ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുകയാണ്.
കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. സാധാരണ തണ്ണിമത്തനു പുറമേ കിരണും ഉള്ളില്‍ മഞ്ഞ നിറമുള്ള തണ്ണിമത്തനും വിപണിയില്‍ സുലഭമാണ്.
മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ ഇനം തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്. 25 രൂപ മുതല്‍ 30 വരെ കൊടുക്കണം ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശരീരത്തില്‍ ജലാംശം നിലനിറുത്താൻ തണ്ണിമത്തൻ ഉത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാത്സ്യം എന്നിവ മിതമായ അളവില്‍ തണ്ണിമത്തനിലുണ്ട്. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. വേനല്‍ കടുക്കുന്നതോടെ വിപണി കൂടുതല്‍ സജീവമാകുമെന്നാണ് തണ്ണിമത്തൻ വ്യാപാരികളുടെ പ്രതീക്ഷ.



