
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വെള്ളച്ചാട്ടമുണ്ടോ എന്ന ചോദ്യം കേട്ടാൽ പലരുടെയും മറുപടി “ഇതുവരെ അതൊന്നും കേട്ടിട്ടില്ല” എന്നായിരിക്കും. എന്നാൽ, റോഡ് പുറമ്പോക്കിലെ ഒരു പഴയ കെട്ടിടം പൊളിച്ചു നീക്കിയതോടെ അതിമനോഹരമായ വെള്ളച്ചാട്ടം ഉണ്ടായിരിക്കുകയാണ്.
പതിറ്റാണ്ടുകളായി കെട്ടിടത്തിന് പിന്നിൽ മറഞ്ഞ് കിടന്ന വെള്ളച്ചാട്ടമാണ് മറനീക്കി പുറത്തുവന്നത്.
കൊച്ചി- ധനുഷ്‌കോടി റോഡില്‍ ചീയപ്പാറ വെള്ളച്ചാട്ടം പോലെ എംസി റോഡരികിലെ മീങ്കുന്നം വെള്ളച്ചാട്ടവും (Meekunnam Waterfalls) കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ എംസി റോഡിലൂടെ സഞ്ചരിച്ചാല്‍ എത്തുന്ന മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയ്ക്ക് സമീപത്താണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിക്കു മുന്നിലെ കൂറ്റന്‍ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തലത്തില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്താനും ഒരു സെല്‍ഫിയെടുക്കാനും എംസി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ തിരക്കാണ്.
വെള്ളച്ചാട്ടത്തിന് സമീപം, റോഡിന്റെ അരികിൽ ഉള്ള പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന കുടുംബങ്ങളെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കുകയും, അവിടെ ഉണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും ചെയ്തതിനുശേഷമാണ് പിന്നിലെ വെള്ളച്ചാട്ടം റോഡിലൂടെ കടന്നുപോകുന്നവര്‍ക്ക് ദൃശ്യമായത്.