
കിട്ടാത്ത വെള്ളത്തിന് ഒരു കെട്ട് ബില്ലുമായി ഉദ്യേഗസ്ഥരെത്തി: നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ ബില്ല് തിരികെ വാങ്ങി ഉദ്യോഗസ്ഥർ തടിതപ്പി: വെള്ളം കിട്ടാതെ നരകയാതന അനുഭവിക്കുന്ന കോട്ടയം മൂലേടം തച്ചകുന്നിൽ വാട്ടർ അതോറിറ്റിക്കെതിരേ പ്രതിഷേധം കനക്കുന്നു.
കോട്ടയം : പൈപ്പിലൂടെ തുള്ളി
വെള്ളം പോയിട്ട് കാറ്റും പോലും വന്നിട്ടില്ല. എന്നിട്ടാണ് ലഭിക്കാത്ത ശുദ്ധജലത്തിന് ജലഅതോറിറ്റിയുടെ ബിൽ വന്നതെന്ന് മുലേടം തച്ചുകുന്ന് നിവാസികൾ. ഇന്നലെയാണ് പ്രദേശവാസികൾക്ക് ജലഅതോറിറ്റി അധിക്യ തർ ബിൽ നൽകാനെത്തിയത്. നാലു കുടുംബങ്ങൾക്ക് ബിൽ നൽകിയതോടെ ജനം പ്രതിഷേ ധിച്ചു. 444 രൂപ രേഖപ്പെടുത്തിയ രസീതുകളാണ് ഒരോ കുടുംബ ത്തിനും നൽകിയത്.
100 കുടുംബങ്ങൾക്കാണ് ജല അതോറിറ്റി തച്ചുകുന്നിൽ കണക് ഷനുകൾ നൽകിയിരിക്കുന്നതെ ന്ന് പ്രദേശവാസികൾ പറയുന്നു. ശുദ്ധജലം ഇതുവരെ എത്തിയിട്ടി ല്ലാത്ത പൈപ്പ് കണക്‌ഷൻ മാത്ര : മുള്ളവർക്ക് നൽകാൻ ഒരു കെട്ട് ബില്ലുമായാണ് ഉദ്യോഗസ്ഥർ വന്നതെന്നും നാട്ടുകാർ പറയൂന്നു.
പ്രതിഷേധം ഉയർന്നതോടെ നൽകിയ ബിൽ തിരികെവാങ്ങി ഇദ്യോഗസ്‌ഥർ മടങ്ങി. പ്രദേശത്തക്കുള്ള പൈപ്പ് കണക്ഷനുകൾ എട്ടു മാസം മുൻപാണു
കേരളാ വാട്ടർ അതോറിറ്റിമൂലേടം തച്ചുകുന്ന് നിവാസികൾക്ക് കണക്ഷൻ നല്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിലും ജലഅതോറിറ്റി ഓഫിസിലുമെത്തി നാട്ടുകാർ സമരം നടത്തിയപ്പോഴാണു പൈപ്പ് ലൈനുകൾ സ്ഥാ പിച്ചത്. ജലക്ഷാമം രൂക്ഷമായ സ്‌ഥലത്ത് പൈപ്പ് സ്‌ഥാപിക്കാ നായി റോഡും കുത്തിപ്പൊളിച്ചു. റോഡ് തകർന്നതോടെ വില
യ്ക്ക് വാങ്ങുന്ന ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞില്ല. മഴ പെയ്‌താൽ ഏതാനും ദിവസ ത്തേക്കു ശുദ്ധജലം ലഭിക്കും. സമീപത്തുള്ള കിണർ മാത്രമാ ണ് ആശ്രയം. ഇവിടെ നിന്നാണു നൂറിലധികം കുടുംബങ്ങൾ ശുദ്ധ ജലം ശേഖരിക്കുന്നത്.