ജലവിതരണ പദ്ധതി കമ്മീഷനിംഗ് : ചങ്ങനാശ്ശേരിയിൽ നാലുദിവസം ജലവിതരണം മുടങ്ങും

Spread the love

ചങ്ങനാശ്ശേരി: ജലവിതരണ പദ്ധതിയുടെ കമ്മീഷനിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ചങ്ങനാശേരി നഗരത്തിലും വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിലും നാലുദിവസത്തേക്ക് ജലവിതരണം തടസ്സപ്പെടും.

ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി ചങ്ങനാശേരി നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജലവിതരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി ചെറുകരക്കുന്ന് ടാങ്ക് മുതല്‍ പാറേല്‍പള്ളി വരെ പുതിയ 350 എംഎം ഡിഐ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കല്‍,ഇന്‍റര്‍ കണക്‌ഷന്‍, ചാര്‍ജിംഗ് ആന്‍ഡ് കമ്മീഷനിംഗ് പ്രവൃത്തികളാണ് നടക്കുന്നത്.

വാഴൂര്‍ റോഡില്‍ പാറേല്‍പള്ളി കിണര്‍-ഫാത്തിമാപുരം റോഡില്‍നിന്നു ചെറുകരക്കുന്നിലേക്കുള്ള റോഡിലാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കുള്ള നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. നാളെ മുതല്‍ പത്തുവരെ തീയതികളിലാണ് ജലവിതരണം പൂര്‍ണമായും മുടങ്ങുന്നത്.ശുദ്ധജലം മുടങ്ങുന്ന സാഹചര്യത്തില്‍ ഇന്നു വിവിധ സ്ഥലങ്ങളിലേക്ക് കൂടുതല്‍ വെള്ളം വിതരണം ചെയ്യാന്‍ അധികൃതര്‍ ആലോചന നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടർ അഥോരിറ്റി അധികൃതര്‍ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group