പമ്പാ നദി വരണ്ടുണങ്ങി; പുണ്യ സ്‌നാനത്തിന് വെള്ളമില്ല

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ശബരിമല: അയ്യപ്പന്മാരുടെ പുണ്യസ്‌നാനത്തിന് പമ്പ നദിയിൽ വെള്ളമെത്തിക്കാൻ ശബരിഗിരി പദ്ധതിയിലെ കുള്ളാർ ഡാം വെള്ളി (15), ശനി(16) ദിവസങ്ങളിൽ തുറന്നുവിടും. 25000 ഘന അടി വീതം വെള്ളം തുറന്നു വിടാൻ ജില്ലാകലക്ടർ കെഎസ്ഇബിക്കു നിർദേശം നൽകി.

നദിയിൽ പാദം നനയാനുള്ള വെള്ളമേ ഉള്ളുവെന്നും അതിനാൽ 12 മുതൽ 17 വരെ 25000 ഘനഅടി വീതം വെള്ളം തുറന്നു വിടണമെന്നും ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും വെള്ളം തുറന്നുവിട്ടില്ല. കുംഭമാസ പൂജ തുടങ്ങി 3 ദിവസവും നദിയിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്തതുമൂലം തീർഥാടകർ കഷ്ടപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിവരത്തിൽ സ്‌പെഷൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ എം. മനോജ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. പിതൃതർപ്പണത്തിനു ശേഷം സ്‌നാനം നടത്താൻ വെള്ളമില്ലാതെ അയ്യപ്പന്മാർ വിഷമിക്കുന്ന വിവരം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സ്‌പെഷൽ കമ്മിഷണർ കലക്ടറെ അറിയിച്ചു. അതിനു ശേഷമാണ് കുള്ളാർ ഡാം തുറന്നുവിടാൻ ഉത്തരവ്