video
play-sharp-fill

Thursday, May 22, 2025
HomeMainവേനൽ കടുത്തിട്ടും ഒരിറ്റ് കുടിവെള്ളമില്ല..! കുടിവെള്ളമില്ലാതെ വടവാതൂർ സെമിനാരിക്കുന്ന് നിവാസികൾ..! 1000ലിറ്റർ ടാങ്കിൽ വെള്ളമടിക്കാൻ...

വേനൽ കടുത്തിട്ടും ഒരിറ്റ് കുടിവെള്ളമില്ല..! കുടിവെള്ളമില്ലാതെ വടവാതൂർ സെമിനാരിക്കുന്ന് നിവാസികൾ..! 1000ലിറ്റർ ടാങ്കിൽ വെള്ളമടിക്കാൻ 700രൂപ; എത്രനാൾ പണം മുടക്കി വെള്ളം വാങ്ങുമെന്ന് ജനങ്ങൾ? സർക്കാരിന്റെ കുടിവെള്ള പദ്ധതികൾ പേരിനു മാത്രം..! ടാങ്കുകളിൽ വെള്ളം വരുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ലഭിക്കുന്നില്ല? പരാതി നൽകിയിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടമോടണ്ട ഗതികേടിലാണ് വടവാതൂർ സെമിനാരിക്കുന്ന് നിവാസികൾ.
കടുത്ത വരൾച്ചയിൽ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് താമരശ്ശേരി, പുതുശ്ശേരി, മന്തിരം വാർഡുകൾ.

സർക്കാരിന്റെ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത് മുടങ്ങിയിട്ട് ആഴ്ചകളായി. കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായതോടെ പണം മുടക്കി വെള്ളം വാങ്ങുകയാണ് ജനങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലവർധനവിൽ നട്ടം തിരിയുമ്പോഴാണ് വെള്ളത്തിനും പണം മുടക്കേണ്ടി വരുന്നത്. 1000ലിറ്റർ ടാങ്കിൽ വെള്ളമടിക്കാൻ 700രൂപയോളം ചിലവ് വരും. എത്രനാൾ ഇങ്ങനെ പണം മുടക്കി വെള്ളം വാങ്ങുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

സെമിനാരിക്കുന്നിലെ
80 കുടുംബങ്ങങ്ങൾക്കായി തുടങ്ങിയ ജല സംഭരണിയിൽ നിന്ന് ഇപ്പോൾ 480 കുടുംബങ്ങളാണ് വെള്ളം ഉപയോഗിക്കുന്നത്. അതിൽ തന്നെ 20 കുടുംബങ്ങൾ ഇ പൈപ്പ് കണെക്ഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്.

എന്നാൽ ആഴ്ചകളായി കുടുംബങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ല. ജനപ്രതിനിധികൾ ഇടപെട്ട് ഇടക്ക് ടാങ്കിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇത് പലർക്കും കിട്ടുന്നില്ല. വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് വാൽവ് ഓപ്പറേറ്റർമാരെയും ഉദ്യോഗസ്ഥരെയും വിളിക്കുമ്പോൾ അവർ മൊടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് ജനങ്ങൾ പറയുന്നു.

ടാങ്കിൽ വെള്ളം നിറയുന്നുണ്ടെങ്കിലും ഇത് എവിടേക്ക് പോകുകയാണെന്ന് ജനങ്ങൾക്ക് അറിയില്ല. സാധാരണക്കാരായ ജനങ്ങൾക്ക് ലഭിക്കേണ്ട കുടിവെള്ളം ഉദ്യോഗസ്ഥർ മറ്റേതെങ്കിലും മാഫിയകൾക്ക് മറിച്ചു വിൽക്കുകയാണോയെന്നും ഇവർ ചോദിക്കുന്നു.വിഷയത്തിൽ ജന പ്രതിനിധികൾ ഇടപെട്ടാലും ഉദ്യോഗസ്ഥർ ‘പുല്ലുവിലയാണ്’ കൽപ്പിക്കുന്നത്.

കൈകുഞങ്ങളുമായി അമ്മമാർ മുതൽ പ്രായമായവർ വരെ തെരുവിൽ ദാഹജലം തേടി തെരുവിൽ ഇറങ്ങേണ്ട ഗതികേടിലാണ്.. സാധാരണക്കാർക്ക് മുടങ്ങാതെ കുടിവെള്ളമെത്തിക്കാൻ ധാരാളം പദ്ധതികൾ വർഷാവർഷം സർക്കാരുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതൊന്നും നടപ്പിലാവുന്നില്ലന്നതിന്റെ തെളിവാണ് സെമിനാരിക്കുന്നിലെ ജനങ്ങൾ..

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments