
കോട്ടയം നഗരത്തിൽ രണ്ട് ദിവസം ശുദ്ധജലവിതരണം മുടങ്ങും
സ്വന്തംലേഖകൻ
കോട്ടയം : കോട്ടയം നഗരസഭാ പ്രദേശങ്ങളിൽ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും. റോ വാട്ടർ പമ്പ് ഹൗസിലെ ഇലക്ട്രിക്കൽ തകരാർ കാരണം 16,17 തീയതികളിൽ ഭാഗികമായിട്ടാരിക്കും ജലവിതരണം തടസ്സപ്പെടുക എന്ന് കോട്ടയം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കോട്ടയം കലക്ടറേറ്റ്, കഞ്ഞിക്കുഴി, മുട്ടമ്പലം, ദേവലോകം, ബേക്കർജംഗ്ഷൻ,ചാലുകുന്ന്, കോടിമത എന്നീ നഗരപ്രേദേശങ്ങൾക്കു പുറമേ പടിഞ്ഞാറൻ മേഖല പ്രദേശങ്ങളായ തിരുവാതുക്കൽ, കാരാപ്പുഴ, ഇല്ലിക്കൽ എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങും. ഇലക്ട്രിക്കൽ തകരാർ കാരണം മൂന്നു മോട്ടോറുള്ള സ്ഥാനത്തു രണ്ട് മോട്ടോറുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഈ തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ശുദ്ധജലവിതരണം തടസപ്പെട്ടിരുന്നു.
Third Eye News Live
0