കാല്‍ വഴുതി വെള്ളത്തില്‍ വീണു; മുളങ്കമ്പില്‍ പിടികിട്ടിയതിനാല്‍ ഒഴുക്കില്‍പ്പെട്ടില്ല; ഒടുവില്‍ സുരക്ഷിതമായി കരയിലെത്തിച്ച് അഗ്നിരക്ഷാ സേന

Spread the love

തിരുവനന്തപുരം: കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ടയാളെ അഗ്നിരക്ഷാ സേന സുരക്ഷിതമായി കരയിലെത്തിച്ചു.

video
play-sharp-fill

പേയാട് കാവടിക്കടവിനടുത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കുളിക്കാനിറങ്ങിയ പേയാട് സ്വദേശി രവീന്ദ്രൻ നായരാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളത്തിലേക്ക് വീണതിന് പിന്നാലെ അടുത്തുകണ്ട മുളയുടെ കമ്പില്‍ പിടിക്കിട്ടിയതിനാല്‍ ഒഴുക്കില്‍പ്പെടാതെ കിടക്കാൻ സാധിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷാപ്രവർത്തനം എസ്ടിഒ അനീഷ്‌കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു. നാട്ടുകാരായ രണ്ടുപേരും സേനാംഗങ്ങളും ചേർന്ന് വെള്ളത്തിലിറങ്ങി രവീന്ദ്രൻ നായർക്ക് ലൈഫ് ജാക്കറ്റ് ധരിപ്പിച്ച്‌ സുരക്ഷിതനായി കരയിലെത്തിക്കുകയായിരുന്നു.