play-sharp-fill
പെട്രോള്‍ അടിച്ചവർക്കെല്ലാം കിട്ടിയത് എട്ടിന്റെ പണി; എൻജിനില്‍ വാണിംഗ് സിഗ്നല്‍; വാഹനങ്ങൾ വഴിയിൽപ്പെട്ടതോടെ ഉടമകള്‍ പ്രതിഷേധവുമായി പെട്രോള്‍ പമ്പില്‍; മെക്കാനിക്ക് എത്തി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വെള്ളം കലർന്ന പെട്രോൾ; ഒടുവിൽ ഒത്തുത്തീർപ്പുമായി പമ്പ് ഉടമ

പെട്രോള്‍ അടിച്ചവർക്കെല്ലാം കിട്ടിയത് എട്ടിന്റെ പണി; എൻജിനില്‍ വാണിംഗ് സിഗ്നല്‍; വാഹനങ്ങൾ വഴിയിൽപ്പെട്ടതോടെ ഉടമകള്‍ പ്രതിഷേധവുമായി പെട്രോള്‍ പമ്പില്‍; മെക്കാനിക്ക് എത്തി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വെള്ളം കലർന്ന പെട്രോൾ; ഒടുവിൽ ഒത്തുത്തീർപ്പുമായി പമ്പ് ഉടമ

കുറ്റിച്ചല്‍: കുറ്റിച്ചലില്‍ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചവർക്കെല്ലാം കിട്ടിയത് വെള്ളം കലർന്ന പെട്രോള്‍. വാഹനങ്ങള്‍ തകരാറിലായതോടെ വാഹന ഉടമകള്‍ പ്രതിഷേധവുമായി പെട്രോള്‍ പമ്പില്‍ തടിച്ചുകൂടി.

ഒടുവില്‍ തകരാർ പരിഹരിക്കാമെന്ന് ഉടമ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചൊവാഴ്ച മുതല്‍ കുറ്റിച്ചല്‍ പമ്പില്‍ നിന്നും പെട്രോള്‍ നിറച്ചവർ പലയിടത്തും വഴിയിലായതോടെ വർക്ക്‌ഷോപ്പില്‍ നിന്നും മെക്കാനിക്ക് എത്തി നടത്തിയ പരിശോധനയിലാണ് പെട്രോളില്‍ വെള്ളം കലർന്നത് കണ്ടെത്തിയത്.

സംഭവം ആദ്യം നിഷേധിച്ച പമ്പ് ജീവനക്കാർ പിന്നീട് തങ്ങളുടെ പ്രശ്നമാണെന്ന് സ്ഥിരീകരിച്ചു. നഷ്ടപരിഹാരം ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടെടുത്തതോടെ വാഹനങ്ങളെല്ലാം പെട്രോള്‍പമ്പ് ഉടമ തന്നെ തകരാറ് പരിഹരിക്കാമെന്നു ഉറപ്പ് നല്‍കി പമ്പ് പൂട്ടുകയും ചെയ്തു. പ്രദേശത്ത് കഴിഞ്ഞ ദിവസം മുതല്‍ തുടർച്ചയായി പെയ്യുന്ന മഴയില്‍ പെട്രോള്‍ ടാങ്കിലേക്ക് വെള്ളം കയറിയതാകാം പ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം ലഭിച്ചവർക്കും ഇതേ അവസ്ഥയാണെന്നും ആക്ഷേപമുണ്ട്. പല വാഹനങ്ങളിലും എൻജിനില്‍ വാണിംഗ് സിഗ്നല്‍ കാണിച്ചതോടെ വാഹന ഉടമകള്‍ കമ്പനികളുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രശ്നം സ്ഥിരീകരിച്ചത്.