കൊച്ചി വാട്ടർമെട്രോ ഇനി മട്ടാഞ്ചേരിയിലേക്കും വെല്ലിംഗ് ടണ്‍ ഐലൻഡിലേക്കും; ടെർമിൽ ഉദ്ഘാടനം ഈ മാസം 11ന്

Spread the love

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഇനി മട്ടാഞ്ചേരിയിലേക്കും വെല്ലിംഗ്ടൺ ഐലൻഡിലേക്കും വ്യാപിക്കുന്നു. പുതിയ ടെർമിനലുകൾ ഒക്ടോബർ 11-ന് രാവിലെ 10ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

38 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ രണ്ട് ടെർമിനലുകളിലൂടെ വാട്ടർ മെട്രോ ടെർമിനലുകളുടെ എണ്ണം 12 ആയി ഉയരും.

8,000 ചതുരശ്ര അടി വിസ്തീർണമുള്ള മട്ടാഞ്ചേരി ടെർമിനൽ പൈതൃകമുറങ്ങുന്ന  ഡച്ച് പാലസിന് സമീപത്താണ്. പഴയ ഫെറി ടെർമിനലിനോട് ചേർന്ന് 3,000 ചതുരശ്ര അടി വിസ്തീർണമുള്ള വെല്ലിംഗ്ടൺ ഐലൻഡ് ടെർമിനലും സജ്ജമാക്കിയിട്ടുണ്ട്. പൈതൃക സമ്പത്ത് സംരക്ഷിക്കാനുള്ള ലക്ഷ്യത്തോടെ രണ്ട് ടെർമിനലുകളും പൂർണ്ണമായും വെള്ളത്തിലാണ് നിർമിച്ചിരിക്കുന്നത്. പരിസരങ്ങളിലെ വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിറുത്തിയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മട്ടാഞ്ചേരി ടെർമിനലില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. മേയർ അഡ്വ.എം. അനില്‍കുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഹൈബി ഈഡൻ എം.പി, എം.എല്‍.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കൊച്ചി കോർപ്പറേഷൻ കൗണ്‍സിലർമാരായ ടി. പത്മ കുമാരിതുടങ്ങിയവർ സംസാരിക്കും.

മറ്റ് ടെർമിനലുകള്‍

വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോള്‍ഗാട്ടി, വൈപ്പിൻ, ഫോർട്ട്‌കൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്

നിലവിലെ റൂട്ടുകൾ 

  • ഹൈക്കോർട്ട് – ഫോർട്ട്‌കൊച്ചി
  • ഹൈക്കോർട്ട് – വൈപ്പിൻ
  • ഹൈക്കോർട്ട് – സൗത്ത് ചിറ്റൂർ
  • സൗത്ത് ചിറ്റൂർ – ചേരാനെല്ലൂർ
  • വൈറ്റില – കാക്കനാട്
    (യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ ഹൈക്കോർട്ട് – സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ – ചേരാനല്ലൂർ റൂട്ടുകളിലെ ട്രിപ്പ് കുറവാണ് )
  • വാട്ടർമെട്രോ ആരംഭം – 2023 ഏപ്രില്‍ 25
  • ആദ്യം സർവീസ് തുടങ്ങിയ റൂട്ടുകള്‍ — വൈറ്റില -കാക്കനാട്, ഹൈക്കോർട്ട്- വൈപ്പിൻ

ദിവസേന യാത്രക്കാർ

ഇപ്പോള്‍- 5,000ലേറെ

വേനലവധിക്ക്- 6,000ലേറെ

മട്ടാഞ്ചേരിയിലെയും വില്ലിംഗഡണ്‍ ഐലന്റിന്റെയും ചരിത്ര പൈതൃകത്തിന് ചേർന്ന നിർമ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. രണ്ടിടങ്ങളിലെയും വാണിജ്യ, വ്യവസായ മേഖലയ്ക്ക് വാട്ടർ മെട്രോയുടെ കടന്നു വരവ് സഹായിക്കും.