മണിമലയാറ്റിൽ ഭൂഗർഭ ജലനിരപ്പ് താഴ്ന്നു; മഴ ലഭിച്ചില്ലെങ്കിൽ വെള്ളം വിലകൊടുത്ത് വാങ്ങേണ്ടിവരും!

Spread the love

മുണ്ടക്കയം: മുൻ വർഷത്തെ അപേക്ഷിച്ച് മണിമലയാറ്റിൽ ഭൂഗർഭ ജലനിരപ്പ് താഴ്ന്നു. മണിമലയാറ്റിൽ ഇറിഗേഷൻ വകുപ്പിന്റെ സ്കെയിലിനും താഴെയാണ് ജലനിരപ്പ്, കയങ്ങളിലും കുഴികളിലും ചെക്ക് ഡാമുകളിലും ഒഴികെ മറ്റ് എല്ലായിടത്തും നീരൊഴുക്ക് നിലച്ചു.

video
play-sharp-fill

കഴിഞ്ഞ വർഷം ഡിസംബർ ആദ്യം മുതൽ ഇടയ്ക്കിടെ മഴ ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി മഴ കുറഞ്ഞതോടെയാണ് ജലനിരപ്പ് വേഗത്തിൽ വറ്റിയത്. രാത്രിയിലെ മഞ്ഞും പകൽ സമയത്തെ ചൂടും കാരണക്കാരാണ്.

എൽനിനോ പ്രതിഭാസത്തെ തുടർന്ന് മൂന്നു ദിവസങ്ങളിൽ കൊടുംതണുപ്പും മഞ്ഞും മലയോരത്ത് നിറഞ്ഞിരുന്നു. പാറകൾ തെളിഞ്ഞ് ആറിന്റെ നടുവിൽ പച്ചപ്പും നിറഞ്ഞു. പകൽ സമയത്ത് ഉയർന്ന താപനിലയുമാണ്. മലയോര മേഖലയിലെ കിണറുകൾ വറ്റിത്തുടങ്ങി. രണ്ട് ആഴ്ചയ്ക്കുള്ളിൽ മഴ ലഭിച്ചില്ലെങ്കിൽ വെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group