play-sharp-fill
അടുക്കളയില്‍ പാചകത്തിനായി വെള്ളം എടുക്കവേ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടു; കൂടുതല്‍ ജലം ശേഖരിച്ചപ്പോള്‍ രൂക്ഷ ഗന്ധവും; രാത്രിയുടെ മറവില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി സാമൂഹ്യ വിരുദ്ധർ; അമ്മയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

അടുക്കളയില്‍ പാചകത്തിനായി വെള്ളം എടുക്കവേ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടു; കൂടുതല്‍ ജലം ശേഖരിച്ചപ്പോള്‍ രൂക്ഷ ഗന്ധവും; രാത്രിയുടെ മറവില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി സാമൂഹ്യ വിരുദ്ധർ; അമ്മയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ
ഇടുക്കി: നെടുങ്കണ്ടത്ത് രാത്രിയുടെ മറവില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി. രാവിലെ ടാപ്പ് തുറന്നപ്പോള്‍ വിഷത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാല്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിധവയും മകളും അപകടം കൂടാതെ രക്ഷപ്പെട്ടു.

നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടിവെള്ളത്തില്‍ കലര്‍ത്തിയത് ഇടുക്കിയിലെ ഏലക്കാടുകളില്‍ മുമ്പ് ഉപയോഗിച്ചിരുന്ന കൊടും വിഷമായ കീടനാശിനി.

നെടുങ്കണ്ടം ഇല്ലിക്കാനത്ത് മെറീന ടോമിയുടെ പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കിലാണ് സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയത്. വിധവയായ അമ്മയും മകളും വീടിനുള്ളില്‍ ഒറ്റയ്ക്കാക്കായിരുന്നു താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കളയില്‍ പാചകത്തിനായി വെള്ളം എടുക്കവേയാണ് നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൂടുതല്‍ ജലം ശേഖരിച്ചപ്പോള്‍ രൂക്ഷ ഗന്ധവും അനുഭവപ്പെട്ടു.

രണ്ട് വീട്ടുകാരാണ് ഈ ടാങ്കില്‍ നിന്നും ജലം ഉപയോഗിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കില്‍ വിഷം കലര്‍ത്തിയിട്ടുള്ളതായി കണ്ടെത്തിയത്.

നെടുങ്കണ്ടം പൊലീസില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പരാതി നല്‍കി. നിരവധി കുടുംബങ്ങളുടെ കുടിവെള്ള ടാങ്കുകള്‍ തുറസ്സായ സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണന്നും ഉടനടി നടപടി സ്വീകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടു.