
കൃഷിപ്പണിക്കുശേഷം വീട്ടിലേക്കു തിരികെ പോകുന്നതിനിടെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭർത്താവ് പരുക്കുകളോടെ രക്ഷപ്പെട്ടു
തൊടുപുഴ: ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മ മരിച്ചു.
വണ്ണപ്പുറം കൂവപ്പുറം തേവരുകുന്നേല്‍ ഓമന (65) ആണു മരിച്ചത്.
ഇന്നലെ വൈകിട്ടാണ് ഓമനയും ഭര്‍ത്താവ് ദിവാകരനും മലവെള്ളപ്പാച്ചിലില്‍പ്പെട്ടത്. ഇരുവരും സമീപത്തെ തങ്ങളുടെ പുരയിടത്തില്‍ കൃഷിപ്പണിക്കുശേഷം വീട്ടിലേക്കു തിരികെ പോകുന്നതിനിടെയാണു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിയിലെ ചെറുതോട്ടില്‍ അപ്രതീക്ഷിതമായി കുത്തൊഴുക്ക് ഉണ്ടാവുകയായിരുന്നു. രണ്ടുപേരും മലവെള്ളപ്പാച്ചിലില്‍പെട്ടു.
ദിവാകരന്‍ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഓമന ഒഴുകിപ്പോയി. മൃതദേഹം ഒരു കിലോമീറ്റര്‍ താഴെനിന്നാണു കണ്ടെത്തിയത്. മക്കള്‍: മനു, സിനി, ലിജി.
Third Eye News Live
0