video
play-sharp-fill
വെള്ളപ്പൊക്ക മേഖലയിൽ സഹായഹസ്തവുമായി ബിജെപി – ആർഎസ്എസ് പ്രവർത്തകർ

വെള്ളപ്പൊക്ക മേഖലയിൽ സഹായഹസ്തവുമായി ബിജെപി – ആർഎസ്എസ് പ്രവർത്തകർ

സ്വന്തം ലേഖകൻ

വേളൂർ: വെള്ളപ്പൊക്കം കാരണം സ്വന്തം വീട്ടിൽ താമസിക്കാൻ ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾ താമസിക്കുന്ന അഭയകേന്ദ്രമായ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂളിൽ അരിയും, പലവ്യഞ്ചന സാധനങ്ങളുമടങ്ങുന്ന സഹായവുമായി പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകർ രംഗത്ത്.

നഗരസഭയുടെ 48 -ാം വാർഡിലെ നാലുകണ്ടം പ്രദേശത്തെ 32 വീടുകളിൽപ്പെട്ടവരാണ് അഭയകേന്ദ്രത്തിൽ താമസിക്കുന്നത്. ഇവർക്കു സഹായമായി വിതരണം ചെയ്ത അരി വിതരണം ആദ്യ വിതരണം യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ് നിർവ്വഹിച്ചു. ആർഎസ്എസ് പാറപ്പാടം സ്ഥല പ്രമുഖ് സി.എച്ച് ജിതിൻ, ശാഖാ മുഖ്യശിക്ഷക് അരുൺ മധു, ശാഖാ കാര്യവാഹ് അരുൺ ഷാജി, വിഷ്ണു ബേബി, സുധീഷ്, അനൂപ്, മനേഷ്, വിജീഷ് വിജയൻ,
കൊച്ചുമോൻ, ശ്രീശാരദാ മൈക്രോ അംഗങ്ങവും വേളൂർ എസ്എൻഡിപി ശാഖാ കമ്മിറ്റി അംഗവുമായ പ്രിജിലാൽ, മനോഷ് തുടങ്ങിയവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group