പൊള്ളുന്ന വേനലിൽ തൊണ്ട നനക്കാൻ വെള്ളമില്ല, ഈരയിൽക്കടവിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട് രണ്ടു ദിവസം

പൊള്ളുന്ന വേനലിൽ തൊണ്ട നനക്കാൻ വെള്ളമില്ല, ഈരയിൽക്കടവിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട് രണ്ടു ദിവസം

സ്വന്തംലേഖകൻ

കോട്ടയം : വേനൽച്ചൂടിൽ ജനംവലയുമ്പോൾ കുടിവെള്ളം കിട്ടാതെ കോട്ടയം ഈരയിൽക്കടവ് നിവാസികൾ നെട്ടോട്ടമോടുന്നു. കളത്തിപ്പടിയിൽ നിന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനാൽ രണ്ടു ദിവസമായി ഈരയിൽകടവിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട്. വെള്ളം കിട്ടാത്തതിനെ തുടർന്ന് ജനങ്ങൾ പരാതി അറിയിച്ചപ്പോൾ ഒരു ദിവസം കൊണ്ട് കേടുപാട് പരിഹരിച്ചു കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും ശുദ്ധജലവിതരണം പുനഃസ്ഥാപിച്ചിട്ടില്ല.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. എത്രയും പെട്ടന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.