video
play-sharp-fill

സുഹൃത്തുക്കൾക്കൊപ്പം പുഴയിലിറങ്ങി ; ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മുങ്ങിമരിച്ചു; ഫഹദ് പുഴയിൽ വീണതോടെ രക്ഷിക്കാൻ ശ്രമിച്ച ആദർശും മരണത്തിലേക്ക്

സുഹൃത്തുക്കൾക്കൊപ്പം പുഴയിലിറങ്ങി ; ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മുങ്ങിമരിച്ചു; ഫഹദ് പുഴയിൽ വീണതോടെ രക്ഷിക്കാൻ ശ്രമിച്ച ആദർശും മരണത്തിലേക്ക്

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ശ്രീകൃഷ്ണപുരം കരിമ്പുഴയിൽ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. കടമ്പഴിപ്പുറം ചെരപ്പുറത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ഫഹദ് (26), കൊല്ലംകോട് സ്വദേശിയായ കറുപ്പസ്വാമിയുടെ മകൻ ആദർശ് (24) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് അപകടം. പത്തോളം ആൺകുട്ടികളും അഞ്ചു പെൺകുട്ടികളും അടങ്ങുന്ന വിദ്യാർഥി സംഘമാണ് പുഴിയിൽ ഇറങ്ങിയത്. ഫഹദ് വെള്ളത്തിൽ വീണതോടെ ആദർശ് രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. ഇതോടെയാണ് ആദർശും ഫഹദും ഒഴുക്കിൽ പെട്ടത്. ഒപ്പമുണ്ടായിരുന്നവർക്ക് രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നി ശമനസേനയും സന്നദ്ധ വളണ്ടിയർമാരും സ്ഥലത്തെത്തിയാണ് തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ച രണ്ടു പേരും ശ്രീകൃഷ്ണപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റു മോർട്ടം നടപടികൾക്ക് ശേഷം കൈമാറും.