സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം;അപകടം പാലക്കാട് കൽപ്പാത്തിപ്പുഴ ചെക്ക് ഡാമിൽ
സ്വന്തം ലേഖകൻ
പാലക്കാട്: കൽപ്പാത്തിപ്പുഴ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ എൻജിനിയറിങ് വിദ്യാർഥി മുങ്ങി മരിച്ചു. കല്ലേക്കാട് കാടൂർ ചൂമങ്കാട് ഗോകുലം വീട്ടിൽ ബാലകൃഷ്ണന്‍റെ മകൻ ഹരികേഷ് (20) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട്മൂന്നു സുഹൃത്തുക്കളോടൊപ്പം ഹരികേഷ് കുളിക്കാൻ ഇറങ്ങി. വെള്ളത്തിൽ മുങ്ങിയ ഹരികേഷിനെ കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കളാണ് നാട്ടുകാരെ വിവരമറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികൾ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് ഫയർഫോഴ്സ് സംഘവും ക്രിട്ടിക്കൽ കെയർ എമർജൻസി ടീം സംഘവും സ്ഥലത്തെത്തി സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.
ക്രിട്ടിക്കൽ കെയർ പ്രവർത്തകരായ അശോക് ഷമീർ, മഹേഷ്, രമേശ്, പ്രമോദ്, എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോയമ്പത്തൂർ ധനലക്ഷ്മി കോളേജിലെ രണ്ടാം വർഷ എൻജിനിയറിങ് വിദ്യാർഥിയാണ് ഹരികേഷ്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അമ്മ: വിജയം. സഹോദരൻ: ഗോകുൽ.