play-sharp-fill
വീണ്ടും വാട്ടർ ബോയി ആകാനോ ..! ശ്രീലങ്കയ്ക്കെതിരായ ടി 20യിലും ഇന്ത്യൻ ടീമിൽ സഞ്ജു

വീണ്ടും വാട്ടർ ബോയി ആകാനോ ..! ശ്രീലങ്കയ്ക്കെതിരായ ടി 20യിലും ഇന്ത്യൻ ടീമിൽ സഞ്ജു

സ്പോട്സ് ഡെസ്ക്

ന്യൂഡൽഹി: ബംഗ്ലാദേശിനും വിൻഡീസിനും എതിരായ ടി 20 പരമ്പകൾക്കു പിന്നാലെ ശ്രീലങ്കയക്കെതിരായ ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും കേരള താരം സഞ്ജു സാംസൺ ഇടം നേടി.  മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


എന്നാൽ , കഴിഞ്ഞ രണ്ടു പരമ്പരയിലേതിനു സമാനമായി ഈ ടൂർണമെന്റിലും സഞ്ജുവിന്റെ സാധ്യതകൾ വിരളമാണ്. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു കളിയില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലും നാല് വര്‍ഷത്തിന് ശേഷം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ , ടീമിൽ നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ഓപ്പണർമാരാണ് ഉള്ളത്. രാഹുലും ധവാനും. രണ്ടു പേരിൽ ഒരാൾക്ക് കളിക്കാനാവാത്ത സാഹചര്യം ഉണ്ടായാൽ മാത്രമാണ് സജ്ഞുവിനെ പരിഗണിക്കുക. രോഹിത്തിന് വിശ്രമം നൽകിയെങ്കിലും പകരം ധവാൻ ടീമിലെത്തി. രാഹുൽ ധവാൻ സഖ്യം പരാജയപ്പെട്ടാൽ മാത്രമാണ് ഇനി സഞ്ജുവിന് അവസരം ലഭിക്കുക.  ഇതിനുള്ള സാധ്യതയാവട്ടെ ഏറെ വിരളമാണ് താനും.

പരുക്കില്‍ നിന്ന് മോചിതനായ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുമ്ര ട്വന്റി 20, ഏകദിന ടീമുകളില്‍ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലുണ്ട്., മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.

തുടര്‍ച്ചയായി മത്സരങ്ങളില്‍ കളിക്കുന്ന രോഹിത് ശര്‍മ്മയ്‌ക്കും മുഹമ്മദ് ഷമിക്കും ട്വന്‍റി ടീമില്‍ നിന്ന് വിശ്രമം നല്‍കി. പരുക്കില്‍ നിന്ന് മോചിതനായ ശിഖര്‍ ധവാനും ട്വന്റി 20, ഏകദിന ടീമുകളില്‍ തിരിച്ചെത്തി.

പരിക്കുമൂലം ഏറെനാളായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ബുമ്ര.വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിന് മുന്‍പ് വിശാഖപട്ടണത്ത് ബുമ്ര നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നു. ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ലങ്കയ്‌ക്ക് എതിരായ ആദ്യ ടി20 നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്ബരയിലുള്ളത്. ജനുവരി 14ന് ആരംഭിക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്ബരയിലും മൂന്ന് മത്സരങ്ങള്‍ ഇന്ത്യ കളിക്കും.